റിസോര്‍ട്ടില്‍ അന്താക്ഷരി കളിച്ച് രാജസ്ഥാനിലെ എം.എല്‍.എമാര്‍
ജയ്പൂര്‍: സച്ചിന്‍ പൈലറ്റ് ഇടഞ്ഞതോടെ ഭരണം അസ്ഥിരതയിലായ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പിന്തുണയ്ക്കുന്ന എം.എല്‍.എമാര്‍ ഇപ്പോള്‍ റിസോര്‍ട്ടിലാണ്. എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍ അന്താക്ഷരി കളിക്കുകയും സിനിമ കാണുകയും ചെയ്യുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ
17 എം.എല്‍.എമാര്‍ തന്റെ കൂടെയുണ്ടെന്നാണ് സച്ചിന്‍ പൈലറ്റിന്റെ അവകാശവാദം. 102 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അശോക് ഗെലോട്ടും തെളിയിച്ചിരുന്നു. അതേസമയം, സച്ചിന്‍ പൈലറ്റിനും കൂടെയുള്ള എം.എല്‍.എമാര്‍ക്കും സ്പീക്കര്‍ സസ്‌പെന്‍ഷന്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്.
#WATCH Rajasthan: Congress MLAs supporting Chief Minister Ashok Gehlot play 'antakshari' at Hotel Fairmont in Jaipur. pic.twitter.com/MfCfxaKpLM
— ANI (@ANI) July 19, 2020
അതിനിടെ, രാജസ്ഥാനില്‍ വിശ്വാസവോട്ടിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ബുധനാഴ്ചയോടെ നിയമസഭാ വിളിച്ചു ചേര്‍ത്തേക്കുമെന്നും സൂചനകളുണ്ട്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാര്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് പിന്തുണ നല്‍കിയതോടെയാണ് വിശ്വാസവോട്ടിലേക്ക് നീങ്ങാമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ടായത്. 200 അംഗങ്ങളുള്ള നിയമസഭയില്‍ കോണ്‍ഗ്രസിന് 104 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."