HOME
DETAILS
MAL
ഡല്‍ഹി കലാപം: ന്യൂനപക്ഷ കമ്മിഷന്റെ കണ്ടെത്തല്‍ ഗൗരവതരമെന്ന് കുഞ്ഞാലിക്കുട്ടി
backup
July 20 2020 | 01:07 AM
മലപ്പുറം: ഡല്‍ഹി കലാപം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി നേതാക്കള്‍ നടത്തിയ കൊലവിളിയുടെ തുടര്ചയായുണ്ടായതാണെന്ന ന്യൂനപക്ഷ കമ്മിഷന്റെ റിപ്പോര്‍ട്ട് ഗൗരവതരമാണന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
മുതിര്‍ന്ന സുപ്രിം കോടതി അഭിഭാഷകന്റെ നേതൃത്തിലുള്ള ഒന്‍പതംഗ വസ്തുതാന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തല്‍ കലാപത്തില്‍ ബി.ജെ.പിയുടെ പങ്ക് കൃത്യമായി പുറത്തു കൊണ്ടുവന്നിട്ടുണ്ട്. കലാപം സൃഷ്ടിക്കുന്നതില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ പങ്ക് വസ്തുനിഷ്ഠമായി സംശയങ്ങള്‍ക്കിടയില്ലാത്ത വിധത്തില്‍ റിപ്പോര്‍ട്ട് സ്ഥാപിക്കുന്നു. എന്നാല്‍ കപില്‍ മിശ്രക്കെതിരേ കേസെടുക്കാന്‍ അന്വേഷണ സംഘം ഇതുവരെ തയാറായിട്ടില്ല. പകരം വിവാദ പൗരത്വ നിയമത്തിനെതിരേ സമരം ചെയ്ത വിദ്യാര്‍ഥികളേയും മറ്റ് ആക്ടിവിസ്റ്റുകളെയും കള്ളക്കേസില്‍ കുരുക്കി ജയിലിലടയ്ക്കാനാണ് പൊലിസിന് താല്പര്യം. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ നിരപരാധികളെ വേട്ടയാടുന്നത് ലജ്ജാകരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."