HOME
DETAILS
MAL
കിയാലിലും കെ.പി.എം.ജി നേടി 13.89 കോടിയുടെ കണ്‍സള്‍ട്ടന്‍സി; പദ്ധതിയൊന്നും വന്നുമില്ല
backup
July 20 2020 | 05:07 AM
കണ്ണൂര്‍: റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ കണ്‍സള്‍ട്ടന്‍സി കരാറുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന കെ.പി.എം.ജി കമ്പനി മുഖ്യമന്ത്രി ചെയര്‍മാനായുള്ള കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (കിയാല്‍) കണ്‍സള്‍ട്ടന്‍സി കരാര്‍ നേടിയത് പൊതുമേഖലാ സ്ഥാപനമായ കിറ്റ്‌കോയെ തഴഞ്ഞ്.
വ്യോമയാന, വ്യോമയാനേതര വരുമാനം വഴി ലാഭത്തിലാക്കാന്‍ 13.89 കോടിക്കുള്ള കരാര്‍ നല്‍കി ഒരുവര്‍ഷം കഴിഞ്ഞിട്ടും കെ.പി.എം.ജി വഴി വിമാനത്താവളത്തില്‍ ഒരു പുതിയ പദ്ധതിയും വന്നില്ല. പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ ഫീസായി 74 ലക്ഷം രൂപ കഴിഞ്ഞമാസം കിയാല്‍ കെ.പി.എം.ജിക്കു നല്‍കുകയും ചെയ്തു. കെ.പി.എം.ജി രണ്ടു കോടിയുടെ ബില്‍ കൂടി കിയാലിനു നല്‍കിയിട്ടുണ്ട്.
പ്രവര്‍ത്തനം തുടങ്ങി ഇതുവരെ ലാഭത്തിലാവാത്ത കിയാലിനു കടുത്ത ബാധ്യതയാണ് കെ.പി.എം.ജിയുമായുള്ള ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി കരാര്‍. 2019 ജൂലൈ രണ്ടു മുതലാണ് കണ്ണൂര്‍ വിമാനത്താവളവും കെ.പി.എം.ജി അഡൈ്വസറി സര്‍വിസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുള്ള കരാര്‍ നിലവില്‍ വന്നത്.
ആദ്യ മൂന്നുവര്‍ഷത്തേക്ക് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി സേവനം നല്‍കുന്നതിന് 13,89,73,853 രൂപയ്ക്കാണ് കിയാല്‍ കെ.പി.എം.ജിയുമായി കരാര്‍ ഒപ്പിട്ടത്.
ആദ്യഘട്ടം പൂര്‍ത്തിയായാല്‍ രണ്ടു വര്‍ഷത്തേക്കു കൂടി കണ്‍സല്‍ട്ടന്‍സി സേവനം നീട്ടുന്നതിനു 3,87,18,829 കോടി രൂപ കൂടി കിയാല്‍ കെ.പി.എം.ജിക്കു നല്‍കണമെന്നും കരാറിലുണ്ട്.
2017 ജൂലൈ മുതല്‍ 2018 ഡിസംബര്‍ 31 വരെ നല്‍കിയ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിക്ക് കിറ്റ്‌കോ ഈടാക്കിയത് 3.5 കോടി രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."