ബസ്സുകളില്‍ ഉള്‍പ്പെടെ കാമറകള്‍ സ്ഥാപിക്കാന്‍ നിയമം വരുന്നു
മാനന്തവാടി: സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും, പീഡനങ്ങളും നിത്യേന വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ള ക്യാരേജ് വാഹനങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച് നിയമം കൊണ്ട് വരാന്‍ തയാറെടുക്കുന്നത്. ഡല്‍ഹിയില്‍ യുവതി ബസ്സില്‍ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ബസ്സുകളില്‍ ഉള്‍പ്പെടെ ക്യാമറകള്‍ സ്ഥാപിക്കാന്‍ ആലോചിച്ച് തുടങ്ങിയത്. 10 സീറ്റുകള്‍ മുതല്‍ 20 സീറ്റുകള്‍ വരെയുള്ള വാഹനങ്ങളില്‍ ഒരു സി.സി.ടി.വി കാമറയും അതിന് മുകളില്‍ സീറ്റുകളുള്ള വാഹനങ്ങളില്‍ രണ്ട് കാമറകളും സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ സ്ത്രീകളുടെ ഇരിപ്പിടത്തിന് അരികിലായി അലാറം ബെല്ലും സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ സ്ത്രീകള്‍ക്ക് െ്രെഡവര്‍ക്ക് മുന്നറിയിപ്പ് നല്‍കി വാഹനം നിര്‍ത്താനാണ് അലാറം ബെല്‍ സ്ഥാപിക്കുന്നത്. ബസുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ച് മുന്‍പും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും കര്‍ശന നടപടികള്‍ ഉണ്ടായിരുന്നിരുന്നില്ല. അതിനാല്‍ തന്നെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരികയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം ഉയര്‍ന്നത്. അതെ സമയം ദീര്‍ഘദൂര വാഹനങ്ങളില്‍ ഉള്‍പ്പെടെ കാമറകള്‍ സ്ഥാപിക്കുന്നത് യാത്രക്കാരുടെ സ്വകാര്യതക്ക് മേലുള്ള കടന്ന് കയറ്റം ആകുമെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. തീരുമാനത്തിന്റെ കരട് തയാറാക്കി ഉടന്‍ പ്രാബല്യത്തില്‍ വരുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."