കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് പഴം-പച്ചക്കറികള്‍ വിമാനം കയറുന്നു
കൊണ്ടോട്ടി: നിപാ വൈറസിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് നിര്‍ത്തലാക്കിയ കാര്‍ഗോ കയറ്റുമതി ഗള്‍ഫ് നാടുകളിലേക്ക് ഭാഗികമായി പുനഃസ്ഥാപിച്ചു.കേരളത്തില്‍ നിന്ന് കൂടുതല്‍ കയറ്റുമതിയുള്ള ദുബൈ, ഷാര്‍ജ മേഖലകളിലേക്കാണ് വിമാന കമ്പനികള്‍ കാര്‍ഗോ കൊണ്ടുപോകാന്‍ ആരംഭിച്ചത്. എന്നാല്‍ ബഹ്‌റൈന്‍,കുവൈറ്റ് എന്നിവിടങ്ങളിലേക്ക് കാര്‍ഗോ നീക്കം ഇനിയും ആരംഭിച്ചിട്ടില്ല.
നിപാ വൈറസ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ മെയ് 27 മുതലാണ് കേരളത്തില്‍ നിന്നുള്ള കാര്‍ഗോക്ക് വിലക്ക് വന്നത്. സംസ്ഥാനം നിപാ മുക്തമായി പ്രഖ്യാപിച്ചതോടെയാണ് നിയന്ത്രണം കൊണ്ടുവന്ന യു.എ.ഇ വിലക്ക് പിന്‍വലിച്ചത്. കരിപ്പൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നെല്ലാം ഇന്നലെ യു.എ.യിലേക്ക് പഴവും പച്ചക്കറികളും കയറ്റി അയച്ചിട്ടുണ്ട്. നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് നിയന്ത്രണം നീങ്ങുമെന്ന പ്രതീക്ഷയില്‍ ഏജന്റുമാര്‍ മറ്റുസ്ഥലങ്ങളിലേക്കും ബുക്കിങ് തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് നിന്ന് ദിനേന 125 മുതല്‍ 150 വരെ ടണ്‍ പഴം-പച്ചക്കറി ഉല്‍പ്പന്നങ്ങളാണ് ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. ഇതാണ് ഒന്നരമാസമായി നിലച്ചിരുന്നത്. ഇതോടെ കേരളത്തിലെ ഏജന്റുമാര്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്നാണ് കാര്‍ഗോ കയറ്റി അയച്ചിരുന്നത്. കേരളത്തേക്കാള്‍ ഉയര്‍ന്ന നിരക്ക് ഉല്‍പന്നങ്ങള്‍ക്ക് നല്‍കിയാണ് കാര്‍ഗോ അയച്ചിരുന്നത്. ഇതുവഴി ഏജന്റുമാര്‍ക്ക് കനത്ത നഷ്ടവുമുണ്ടായിരുന്നു.
ഒന്നരമാസമായി നിലച്ച ഗള്‍ഫ് കാര്‍ഗോ കയറ്റുമതി കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ പൂര്‍ണമായും പുനഃസ്ഥാപിച്ചെടുക്കാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."