ഹോട്ടലുകളിലും ബേക്കറികളിലും പരിശോധനകള്‍ പ്രഹസനമാകുന്നു
പാലക്കാട്: ജനങ്ങളുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും സംരക്ഷണം നല്‍കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭക്ഷണവിതരണകേന്ദ്രങ്ങളിലെ പരിശോധന ഒഴിവാക്കുന്നതില്‍ പ്രതിഷേധം.
പാലക്കാട് നഗരത്തിലും അനുബന്ധ സ്വയംഭരണസ്ഥാപനങ്ങളിലും ആരോഗ്യവിഭാഗം ജീവനക്കാര്‍ പാഴ്‌സല്‍ വാങ്ങുന്നതിനു മാത്രമാണ് ഹോട്ടലുകളെയും ബേക്കറികളെയും സമീപിക്കുന്നതെന്നാണ് വ്യാപക പരാതിയുയരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാലക്കാട് നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നടപടിയെടുത്തത് വിരലിലെ എണ്ണാവുന്ന സ്ഥാപനങ്ങള്‍ക്കെതിരേ മാത്രമാണ്.
കുടിവെള്ള ടാങ്കില്‍ ചത്ത പൂച്ചകിടന്ന ഹോട്ടലും എലി ചീഞ്ഞുകിടന്ന ഹോട്ടലും മാത്രമാണ് അടച്ചുപൂട്ടിയത്.
നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തുകയും വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തത് തൃശൂരില്‍നിന്നുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡായിരുന്നു.
മായം കലര്‍ന്ന വസ്തുക്കള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഇവര്‍ പിഴ ഈടാക്കിയ സ്ഥാപനങ്ങള്‍ക്ക് ഒരു മാസം കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തന അനുമതി നല്‍കിയതും പാലക്കാട് നഗരസഭ തന്നെയാണ്.
നഗരത്തിലെ ഒരു ഹോട്ടലുകളിലും മൂന്നു മാസത്തിനിടെ പരിശോധന നടത്തിയിട്ടില്ലെന്ന് സ്ഥാപന ഉടമകള്‍ തന്നെ പറയുന്നു.
ഭക്ഷണം നിര്‍മിക്കുന്ന അടുക്കളയില്‍ സി.സി.ടി.വി സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും അത് അംഗീകരിക്കാന്‍ സംസ്ഥാനത്തെ പല നഗരസഭകളും തയ്യാറായിട്ടില്ല.
ചപ്പാത്തി, പൊറോട്ട, തേങ്ങാ ബണ്‍, എണ്ണ പലഹാരങ്ങള്‍ എത്ര ദിവസം കേടാകാതെ സൂക്ഷിക്കാമെന്ന കൃത്യമായ നിര്‍ദേശം നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ഇതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസം ഒലവക്കോട് ജങ്ഷനിലെ പ്രമുഖബേക്കറിയില്‍നിന്ന് വാങ്ങിയ തേങ്ങാ ബണ്ണില്‍ ചത്ത ഈച്ചകളെ കണ്ടെത്തിയത്. പല കമ്പനികളും അവരുടെ ഉല്‍പന്നങ്ങള്‍ക്ക് പല തിയതിയാണ് കാലാവധിയായി ചേര്‍ത്തിരിക്കുന്നത്.
ഇതു തന്നെ അഴിമതിക്ക് വഴിതെളിക്കുന്നതാണെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.
റെഡിമെയ്ഡ് ചപ്പാത്തിക്കു പ്പോലും അഞ്ചു ദിവസം മുതല്‍ പത്ത് ദിവസം വരെ തോന്നിയതു പോലെയാണ് വിവിധ കമ്പനികള്‍ കാലാവധി രേഖപ്പെടത്തിയിരിക്കുന്നത്.
നഗരസഭാ വിഭാഗം ബേക്കറി ഉല്‍പന്നങ്ങളുടെ കാലാവധി ജനങ്ങള്‍ക്ക് വ്യക്തമാകുന്നതിന് പരസ്യപ്പെടുത്തണമെന്ന ആവശ്യവും വ്യാപകമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."