സഊദിയിൽ രോഗ മുക്തരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു; ഇന്ന് 5,524 രോഗ മുക്തി, 37 മരണം, 2,429 പുതിയ രോഗികൾ
റിയാദ്: ആശ്വാസമേകി സഊദിയിൽ പുതിയ രോഗികളുടെ എണ്ണത്തേക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം തുടരുന്നു. ഇതിനകം രോഗ മുക്തരായവരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. ഏറെ ആശ്വാസം നൽകുന്ന റിപ്പോർട്ടുകളാണ് ഇന്നും പുറത്തു വന്നിരിക്കുന്നത്. രാജ്യത്ത് രോഗ മുക്തി നേടുന്നവരുടെ എണ്ണത്തിൽ ഇന്നും വർദ്ധനവ് രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5,524 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, 37 രോഗികൾ മരണപ്പെടുകയും 2,429 പുതിയ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
?التقرير اليومي من وزارة الصحة السعودية لـ فيروس كورونا الجديد
— سعودي 24 لمكافحة كورونا (@saudi24_corona) July 20, 2020
تسجيل (2,429) حالة إصابة جديدة بفيروس كورونا المستجد، و (5,524) حالة تعافٍ جديدة. pic.twitter.com/0Qmj2vxucl
അതേസമയം, നിലവിൽ 2,196 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. നിലവിൽ 47587 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 50,699 രോഗികളായിരുന്നു ചികിത്സയിൽ ഉണ്ടായിരുന്നത്. ഇന്ന് ജിദ്ദയിലാണ് കൂടുതൽ രോഗികളെ കണ്ടെത്തിയത്. ജിദ്ദ 254, ഹുഫൂഫ് 195, റിയാദ് 169, ത്വായിഫ് 122, മക്ക 116, ദമാം 103, മുബറസ് 102 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്. ഇന്ന് ജിദ്ദയിലാണ് കൂടുതൽ രോഗികളെ കണ്ടെത്തിയത്. ജിദ്ദ 254, ഹുഫൂഫ് 195, റിയാദ് 169, ത്വായിഫ് 122, മക്ക 116, ദമാം 103, മുബറസ് 102 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,523 ആയും വൈറസ് ബാധിതർ 253,349 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 5,524 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 203,259 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."