പൊതുമേഖലാ സംരക്ഷണത്തിനു നടപടിവേണം: എസ്.ടി.യു
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം പ്രതിസന്ധിയിലായ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെയും ശമ്പളം നല്കാന് കഴിയാത്ത സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെയും ആയിരക്കണക്കിന് ജീവനക്കാരെ സംരക്ഷിക്കാന്‍ നടപടിവേണമെന്നു വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ ആവശ്യപ്പെട്ടു.
പബ്ലിക് സെക്ടര്‍ എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. ഡോ. എം.കെ മുനീര്‍ എം.എല്‍.എ പി.കെ അബ്ദുറബ്ബ് എം.എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, പി. ഉബൈദുള്ള എം.എല്‍.എ,
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍റസാഖ് എം.എല്‍.എ, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്മത്തുള്ള, ട്രഷറര്‍ എം.എ കരീം, ദേശീയ സെക്രട്ടറി രഘുനാഥ് പനവേലി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."