നവാസ് ശരീഫ് അറസ്റ്റില്‍
ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്ന് ലാഹോറില്‍ മടങ്ങിയെത്തിയപ്പോഴാണ് അറസ്റ്റ്. മകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ശരീഫിന്റെയും മകള്‍ മറിയത്തിന്റെയും പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു. പാനമ അഴിമതിക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനാണ് ശരീഫിനെയും മകളെയും അറസ്റ്റ് ചെയ്തത്. അഴിമതിക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ശരീഫിന് 10 വര്‍ഷവും മകള്‍ക്ക് ഏഴു വര്‍ഷവും തടവ് കോടതി വിധിച്ചിരുന്നു. കൂടാതെ രാജ്യംവിടാന്‍ അനുമതിയില്ലാത്തവരുടെ ലിസ്റ്റിലും ഇരുവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശരീഫിന്റെ ഭാര്യ ബീഗം കുല്‍സൂമിന് തൊണ്ടയില്‍ കാന്‍സര്‍ ബാധിയാണ്. ചികിത്സയ്ക്കായി നവാസും കുല്‍സൂം ലണ്ടനിലായിരുന്നു. അവിടെ നിന്നാണ് ശരീഫ് പാകിസ്താനിലേക്കെത്തുന്നത്. കഴിഞ്ഞ മാസം 14 ന് കുല്‍സൂമിന് ഹൃദയാഘാതം കൂടി സംഭവിക്കുകയായിരുന്നു. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ലണ്ടനിലായതിനാല്‍ തനിക്കെതിരായ വിചാരണ ഒരാഴ്ച വൈകിപ്പിക്കണമെന്ന് ശരീഫ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു.
തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കെ ശരീഫും കുടുംബാംഗങ്ങളും വിദേശരാജ്യങ്ങളില്‍ കോടികളുടെ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനു പുറമെ പാനമ പേപ്പറുമായി ബന്ധപ്പെട്ട കേസ്, മക്കള്‍ ലണ്ടനില്‍ ആഡംബര ഫഌറ്റുകള്‍ വാങ്ങിക്കൂട്ടിയ കേസ്, മകള്‍ മറിയം വ്യാജരേഖ ചമച്ചതുള്‍പ്പടെ നിരവധി കേസുകളിലാണ് നവാസ് ശരീഫും മകളും പ്രതികളായിട്ടുള്ളത്.
Sherrrrrrrrr pic.twitter.com/XOzYtEBkt5
— Faisal Ranjha (@ranjha001) July 13, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."