HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടാതെ 7,340 ഗുണഭോക്താക്കള്‍

  
backup
July 21 2020 | 02:07 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95
 
 
 
കൊണ്ടോട്ടി: ലൈഫ് മിഷന്‍ രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവന രഹിതരില്‍ വീടിന് അനുമതി ലഭിച്ചിട്ടും  തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടാതെ 7,340 ഗുണഭോക്താക്കള്‍. പദ്ധതിയുടെ രണ്ടാംഘട്ടം സമ്പൂര്‍ണ പൂര്‍ത്തീകരണത്തിലേക്ക് അടുക്കാറാവുമ്പോഴാണ് അവസരം വിനിയോഗിക്കാതെ ഗുണഭോക്താക്കള്‍ ഫണ്ട് നഷ്ടപ്പെടുത്തുന്നത്. 
 കരാറിലേര്‍പ്പെടാന്‍ പലതവണ അവസരം നല്‍കിയിട്ടും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും 7,340 പേര്‍ വീട് നിര്‍മാണത്തിലേക്ക് കടന്നിട്ടില്ല.
   സ്വന്തമായി ഭൂമിയുള്ള ഭവനരഹിതരായ 1,77,160 പേരെയാണ് സംസ്ഥാനത്ത് ആകെ ഗ്രാമസഭകളിലൂടെ കണ്ടെത്തിയിരുന്നത്. മാനദണ്ഡപ്രകാരമുള്ള പരിശോധനയില്‍ 74,684 പേര്‍ പുറത്തായി. ശേഷിച്ച 1,02,476 പേരെയാണ് അര്‍ഹരായി തെരഞ്ഞെടുത്തത്. 
ഇവരില്‍ ഇതുവരെ തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ട് ഫണ്ട് കൈപ്പറ്റി വീട് നിര്‍മാണത്തിലേര്‍പ്പെട്ടത് 95,136 പേരാണ്. ഇതില്‍ 77,424 പേര്‍ നിര്‍മാണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുമുണ്ട്.
  പട്ടികജാതി വിഭാഗത്തില്‍ 11,600 പേരാണ് അര്‍ഹരായ ഗുണഭോക്താക്കളായുള്ളത്.ഇവരില്‍ 1,402 പേര്‍ കരാറിലേര്‍പ്പെട്ടിട്ടില്ല.10,198 പേരാണ് തദ്ദേശ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ടത്.ഇവരില്‍ 6,600 പേര്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കി.എസ്.സി വിഭാഗത്തില്‍ 1040 വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഇടുക്കി ജില്ലയിലാണ് കൂടുതല്‍ ഗുണഭോക്താക്കളുള്ളത്.     പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 3,562 ഗുണഭോക്താക്കളില്‍ 3,131 പേരാണ് വീട് നിര്‍മാണത്തിന് കരാറിലേര്‍പ്പെട്ടത്.ഇവരില്‍ 1515 പേര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. 431 പേര്‍ ഇതുവരെ കരാറിലേര്‍പ്പെട്ടില്ല. 
മത്സ്യത്തൊഴിലാളികളില്‍ 1,315 പേരാണ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ 1,235 പേരും കരാറിലേര്‍പ്പെട്ട് നിര്‍മാണം തുടങ്ങുകയും 961 പേര്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. 80 പേര്‍ ഇതുവരെ കരാറിലേര്‍പ്പെട്ടിട്ടില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago
No Image

പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍

Saudi-arabia
  •  3 months ago
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  3 months ago