HOME
DETAILS
MAL
പൊലിസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയതായി പരാതി
backup
July 13 2018 | 18:07 PM
ഇരവിപുരം: പൊലിസ് ഉദ്യോഗസ്ഥന് ചമഞ്ഞ് അയത്തിലും പരിസരത്തും കടകളില്‍ കയറി തട്ടിപ്പ് നടത്തിയതായി പരാതി. ഇരവിപുരം പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പൊലിസ് ഭാഷയില്‍ ഫോണില്‍ സംസാരിച്ചു കടയിലേക്ക് കയറി വന്ന ശേഷം ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുകയും ബാങ്കിന്റെ കാര്‍ഡ് കാണിക്കുകയും ചെയ്യും. കാര്‍ഡില്‍നിന്ന് പണം എടുക്കുവാനുള്ള സംവിധാനമില്ലെന്ന് പറയുമ്പോള്‍ അടുത്തുള്ള എ.ടി.എമ്മില്‍നിന്ന് പണം എടുത്തു നല്‍കാമെന്ന് പറഞ്ഞു കടയില്‍നിന്ന് വാങ്ങിയ സാധനങ്ങളുമായി കടക്കുകയാണ് ചെയ്യുന്നത്. അയത്തില്‍ ജങ്ഷനില്‍ നിരവധി കടകളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായാണ് വിവരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."