നെടുമങ്ങാട് റോഡരികില്‍ മാലിന്യക്കൂമ്പാരം ; നടപടിയില്ല
നെടുമങ്ങാട്: മാലിന്യ ശേഖരണവും സംസ്‌കരണവും നിലച്ചതോടെ നെടുമങ്ങാടും പരിസര പ്രദേശങ്ങളിലും റോഡരികില്‍ മാലിന്യക്കൂമ്പാരം.
നെടുമങ്ങാട് നഗരസഭയുടെ മൂക്കിനു താഴെ മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിനു സമീപം ജനത്തിരക്കേറിയ റോഡരികില്‍ ഒരാഴ്ചയിലേറെയായി മാലിന്യം കുന്നുകൂടി കിടക്കുകയാണ്.
നഗരസഭയുടെ മാലിന്യ നീക്കം ചെയ്യുന്ന വാഹനങ്ങള്‍ പലതവണ ഇതുവഴി കടന്നു പോയിട്ടും അതിലുണ്ടായിരുന്ന ജീവനക്കാര്‍ ഇത് കണ്ടതായി പോലും ഭാവിച്ചില്ലെന്ന് പരിസരവാസികള്‍ പറയുന്നു.
നാട്ടുകാര്‍ ഇത് ശ്രദ്ധയില്‍പെടുത്തിയിട്ടും മാലിന്യം നീക്കം ചെയ്യാന്‍ ശുചീകരണ ജീവനക്കാര്‍ തയാറായില്ലെന്ന് ആക്ഷേപമുണ്ട്.
ക്ഷേത്രത്തില്‍ എത്തുന്നവരും വഴിയാത്രക്കാരും, പരിസരവാസികളും ഇതുവഴി മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്.
വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലുള്ള മാലിന്യം നഗരസഭാവാഹനത്തില്‍ കയറ്റിക്കൊണ്ടുപോകണമെങ്കില്‍ ജീവനക്കാര്‍ക്ക് വ്യാപാരികള്‍ കൈമടക്ക് കൊടുക്കണമെന്നും പരാതി ഉയര്‍ന്നിട്ടുണ്ട് .
ഇതിനുപുറമെ കല്ലമ്പാറ റോഡ്, നെട്ട ഹൗസിങ് ബോര്‍ഡ് റോഡ്,കുളവിക്കോണം, മാര്‍ക്കറ്റു പരിസരം തുടങ്ങി ഒട്ടുമിക്കയിടങ്ങളിലും മാലിന്യക്കൂമ്പാരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."