HOME
DETAILS
MAL
ഫൈസല്‍ ഫരീദിന് സിനിമാ ബന്ധവും
backup
July 21 2020 | 03:07 AM
നാല് മലയാള സിനിമകള്‍ക്ക് പണം മുടക്കി
സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി ഫൈസല്‍ ഫരീദിന് മലയാള സിനിമാ മേഖലയിലും ബന്ധം. യു.എ.ഇയില്‍ അറസ്റ്റിലായ ഫൈസല്‍ ഫരീദ് നാല് മലയാള സിനിമകള്‍ നിര്‍മിക്കാന്‍ പണം മുടക്കി. ഇതു സംബന്ധിച്ച തെളിവുകള്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എക്ക് ലഭിച്ചതായാണ് സൂചന.
മലയാള സിനിമയിലെ പുതുതലമുറ സംവിധായകരുടെ സിനിമകള്‍ക്കാണ് ഇയാള്‍ പണം മുടക്കിയത്.
മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രന് മുഖേനയാണ് പണം സിനിമാ മേഖലയില്‍ എത്തിച്ചത്. കസ്റ്റംസും, എന്‍.ഐ.എയും ഇതു സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
കള്ളപ്പണം വെളുപ്പിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് സിനിമാ മേഖലയില്‍ പണം മുടക്കുന്നത്. സിനിമാ മേഖലയ്ക്ക് കള്ളക്കടത്ത് സംഘങ്ങളുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച് മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
സാമ്പത്തിക പ്രതിസന്ധി മൂലം നിര്‍മാണം മുടങ്ങിപ്പോകുന്ന സിനിമകള്‍ക്ക് സഹായം നല്‍കിയാണ് കള്ളപ്പണക്കാര്‍ ചലച്ചിത്ര പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കുന്നത്.
പിന്നീട് ഈ ബന്ധം ഉപയോഗിച്ച് കൂടുതല്‍ സിനിമകളിലേക്ക് പണം മുടക്കി സ്വാധീനം വ്യാപിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."