HOME
DETAILS

ചൈനയെ വെല്ലുവിളിച്ച് ആന്‍ഡമാനില്‍  ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസം

  
Web Desk
July 21 2020 | 04:07 AM

%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%86%e0%b4%a8%e0%b5%8d
 
 
 
വാഷിങ്ടണ്‍: ലഡാക്കില്‍ ഇന്ത്യ-ചൈന ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസം. അമേരിക്കയുടെ കൂറ്റന്‍ വിമാനവാഹിനി കപ്പലായ യു.എസ്.എസ് നിമിറ്റ്‌സിന്റെ നേതൃത്വത്തില്‍ നടന്ന സൈനികാഭ്യാസത്തില്‍ ഇന്ത്യന്‍ പടക്കപ്പലുകളും പങ്കെടുത്തു. 
മലാക്കാ മുനമ്പ് മുറിച്ചുകടന്നാണ് ശനിയാഴ്ച യു.എസ് യുദ്ധക്കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയത്. ചൈനയുടെ പ്രധാന സമുദ്രവ്യാപാര പാതയാണ് മലാക്കാ മുനമ്പ്. ആണവായുധം വഹിക്കുന്ന കപ്പലാണ് യു.എസ്.എസ് നിമിറ്റ്‌സ്. മറ്റൊരു വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് റൊണാള്‍ഡ് റീഗന്റെ നേതൃത്വത്തില്‍ അടുത്തിടെയാണ് ദക്ഷിണ ചൈനാ കടലില്‍ സൈനികാഭ്യാസം സംഘടിപ്പിച്ചത്. മേഖലയില്‍ ചൈനയുടെ ആധിപത്യത്തില്‍ നിന്ന് യു.എസ് സഖ്യരാജ്യങ്ങള്‍ക്ക് നിര്‍ഭയത്വം നല്‍കുന്നതിനായിരുന്നു ഇത്. 
90 വിമാനങ്ങള്‍ വരെ വഹിക്കാന്‍ ശേഷിയുള്ള യു.എസ്.എസ് നിമിറ്റ്‌സ് പോലുള്ള 10 കൂറ്റന്‍ കപ്പലുകളാണ് അമേരിക്ക വിവിധ സമുദ്രങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നടന്ന ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസത്തില്‍ ഇന്ത്യയുടെ നിരവധി യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും പട്രോളിങ് വിമാനങ്ങളും പങ്കെടുത്തു. കിഴക്കന്‍ നാവിക ഫ്‌ളീറ്റ് കമാന്‍ഡര്‍ സഞ്ജയ് വല്‍സായന്‍ ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കി. 
കഴിഞ്ഞ മാസം ഇന്ത്യ-ജപ്പാന്‍ യുദ്ധക്കപ്പലുകള്‍ മലാക്ക മുനമ്പില്‍ നാവികാഭ്യാസം നടത്തിയിരുന്നു. നാവികാഭ്യാസത്തില്‍ ആസ്‌ത്രേലിയയെ കൂടി പങ്കെടുപ്പിക്കുന്നത് ഇന്ത്യ പരിഗണിച്ചുവരുകയാണ്. മേഖലയിലെ ചൈനയുടെ അധിനിവേശത്തെ തടയുകയാണ് ലക്ഷ്യം. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്‌ട്രേലിയ

Cricket
  •  4 days ago
No Image

ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  4 days ago
No Image

അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്

Kerala
  •  4 days ago
No Image

ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി

Kerala
  •  4 days ago
No Image

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം

Kerala
  •  4 days ago
No Image

വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്

Kerala
  •  4 days ago
No Image

UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്

uae
  •  4 days ago
No Image

മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്

Kerala
  •  4 days ago
No Image

പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം

Kerala
  •  4 days ago
No Image

ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു

uae
  •  4 days ago