മന്ത്രി മണിക്കെതിരെ കുന്നത്തൂരില്‍ യു.ഡി.എഫ് പ്രകടനം
ശാസ്താംകോട്ട: സ്ത്രീകളെ അപമാനിച്ച മന്ത്രി എം.എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കുന്നത്തൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ ഭരണിക്കാവില്‍ പ്രകടനം നടത്തി. കുന്നത്തൂര്‍ കോണ്‍ഗ്രസ് ഭവന് സമീപത്തുനിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സമാപിച്ചു. നേതാക്കളും പ്രവര്‍ത്തകരുമടക്കം നുറുകണക്കിനു പേര്‍ പ്രകടനത്തില്‍ പങ്കാളികളായി.
യു.ഡി.എഫ് ചെയര്‍മാന്‍ ഗോകുലം അനില്‍, കണ്‍വീനര്‍ തോപ്പില്‍ ജമാലുദ്ദീന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ തുണ്ടില്‍ നൗഷാദ്, കെ.സുകുമാരന്‍ നായര്‍, വിവിധ ഘടകകക്ഷി നേതാക്കളായ പ്രകാശ് മൈനാഗപ്പളളി, കല്ലട ഫ്രാന്‍സിസ്, കെ.ജി വിജയദേവന്‍പിളള, പ്രൊഫ. മാധവന്‍പിളള, നൗഷാദ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വൈ.ഷാജഹാന്‍, പി.കെ രവി, പി.നുറുദീന്‍കുട്ടി, ഐ.എന്‍.ടി.യു.സി വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് ജയശ്രീരമണന്‍, നിയോജക മണ്ഡലം പ്രസിഡന്റ് നാലുതുണ്ടില്‍ റഹീം, ആര്‍.വൈ.എഫ് നിയോജക മണ്ഡലം ജിജോ ജോസഫ്, റ്റി.എ സുരേഷ്‌കുമാര്‍, എം ചന്ദ്രശേഖരന്‍പിളള, ശൂരനാട് സുഭാഷ്, ആര്‍.ഡി പ്രകാശ്, വരിക്കോലില്‍ ബഷീര്‍, പ്രവീണ്‍ കൊടുവാര്‍ക്കം, ഹരികുമാര്‍ കുന്നത്തൂര്‍ എന്നിവര്‍ നേത്യത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."