HOME
DETAILS

കൊട്ടാരക്കരയില്‍ സമാശ്വാസം 2017 25.94 ലക്ഷം രൂപ വിതരണം ചെയ്തു

  
backup
April 26, 2017 | 7:54 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5


കൊട്ടാരക്കര: ജില്ലാ കലക്ടര്‍ കൊട്ടാരക്കര താലൂക്കില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായധനമായി  25.94. ലക്ഷം രൂപ  വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനായി മുന്‍പ് സമര്‍പ്പിക്കപ്പെട്ടവയില്‍ 225 അപേക്ഷകളിലാണ് ഇന്നലെ ഇത്രയും തുകയ്ക്കുള്ള ചെക്കുകള്‍ വിതരണം ചെയ്തത്.
കൊട്ടാരക്കര ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ വളപ്പില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ ജില്ലാ കലക്ടര്‍ ഡോ. മിത്ര .ടിയുടെ നേതൃത്വത്തില്‍ നടന്ന സമാശ്വാസം 2017 പരിപാടിയില്‍ റീസര്‍വ്വേയുമായി ബന്ധപ്പെട്ട് നേരത്തെ സമര്‍പ്പിക്കപ്പെട്ടിരുന്ന 130 അപേക്ഷകളില്‍ 65 എണ്ണത്തില്‍ തീര്‍പ്പായി.
പുതിയതായി 1154 പരാതികള്‍ ലഭിച്ചു. ഇതില്‍ 334 എണ്ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനും 810 അപേക്ഷകള്‍ മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവയുമാണ്. പരിപാടിയിലേക്ക് മുന്‍പ് ആകെ സമര്‍പ്പിക്കപ്പെട്ടിരുന്നത്   1782 അപേക്ഷകളാണ് ഇതില്‍  1625 എണ്ണം പരിഹരിച്ചു.
രാവിലെ പത്തിന് പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ പുതിയ അപേക്ഷകരുടെ തിരക്കായിരുന്നു.  അക്ഷയയുടെ ഏഴു കൗണ്ടറുകളിലാണ് പുതിയ അപേക്ഷകള്‍ സ്വീകരിച്ചത്. താലൂക്കിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും എല്ലാ പ്രധാന വകുപ്പുകളുടെയും കൗണ്ടറുകളും വേദിക്കു സമീപത്തുണ്ടായിരുന്നു. സമര്‍പ്പിക്കുന്ന പരാതികളുമായി ബന്ധപ്പെട്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും വേദിയില്‍ വിളിച്ച് തുടര്‍നടപടികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഗീത സുധാകരന്‍ പരിപാടിയില്‍ സന്നിഹിതയായി. എ.ഡി.എം ഐ. അബ്ദുല്‍സലാം, ഡെപ്യൂട്ടി കലക്ടര്‍(ആര്‍.ആര്‍) വര്‍ഗീസ് പണിക്കര്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ അനില്‍കുമാര്‍, കൊട്ടാരക്കര തഹസില്‍ദാര്‍ കെ. സുധാകരന്‍നായര്‍ എന്നിവര്‍  നേതൃത്വം നല്‍കി.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്: സുപ്രിംകോടതിയിലെ ഹരജി പിൻവലിച്ച് എം. സ്വരാജ് 

Kerala
  •  5 days ago
No Image

സഊദി ബസ് ദുരന്തം: മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും; നടുങ്ങി തെലങ്കാന

Saudi-arabia
  •  5 days ago
No Image

തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; 18-കാരൻ കുത്തേറ്റു മരിച്ചു

Kerala
  •  5 days ago
No Image

സഹതാരങ്ങൾ ഗോൾ നേടിയില്ലെങ്കിൽ ആ താരം ദേഷ്യപ്പെടും: സുവാരസ്

Football
  •  5 days ago
No Image

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്കും നാല് ദിവസത്തെ അവധി; ഡിസംബർ 1, 2 തീയതികളിൽ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

വർക്കല കസ്റ്റഡി മർദനം: പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; തുക എസ്ഐയിൽ നിന്ന് ഈടാക്കും

Kerala
  •  5 days ago
No Image

ആലപ്പുഴയിൽ ഗവൺമെന്റ് ആശുപത്രിയിൽ സീലിങ് അടർന്ന് വീണ് രോഗിക്ക് പരുക്ക്

Kerala
  •  5 days ago
No Image

അപകടത്തില്‍ നടുങ്ങി സഊദിയിലെ പ്രവാസി സമൂഹം; മൃതദേഹങ്ങൾ സഊദിയിൽ ഖബറടക്കും

Saudi-arabia
  •  5 days ago
No Image

ഇന്ത്യയിൽ ഒന്നാമൻ, ലോകത്തിൽ രണ്ടാമൻ; പുതു ചരിത്രമെഴുതി ഗെയ്ക്വാദ്

Cricket
  •  5 days ago
No Image

പകൽ സ്കൂൾ ബസ് ഡ്രൈവർ; രാത്രി കഞ്ചാവ് മൊത്തവ്യാപാരി: 16 കിലോ കഞ്ചാവും 20 ലക്ഷം രൂപയുമായി കോട്ടക്കലിൽ ഒരാൾ പിടിയിൽ

Kerala
  •  5 days ago