HOME
DETAILS

പതിനാറുകാരിയെ പിതാവ് ഉള്‍പ്പെടെയുള്ള സംഘം പീഡിപ്പിച്ചു: നാലുപേര്‍ അറസ്റ്റില്‍

  
backup
July 21, 2020 | 4:24 AM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%89%e0%b4%b3%e0%b5%8d
 
 
 
നീലേശ്വരം(കാസര്‍കോട്): പതിനാറുകാരിയായ പെണ്‍കുട്ടിയെ പിതാവ് ഉള്‍പ്പെടെ   പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. സംഭവത്തില്‍ നാലു പേരെ പൊലിസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ  പിതാവും 17കാരനും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. 
സംഭവത്തില്‍  മാതാവ് ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. അമ്പതുകാരനായ 16 കാരിയുടെ  പിതാവിന് പുറമെ ഞാണിക്കടവ് സ്വദേശികളായ മുഹമ്മദ് റിയാസ് (20), ഒരു പതിനേഴുകാരന്‍, പുഞ്ചാവിയിലെ പി.പി മുഹമ്മദലി (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
 എസ്.എസ്.എല്‍.സി   കഴിഞ്ഞ് പഠനം നിര്‍ത്തിയ പെണ്‍കുട്ടി പീഡനം സഹിക്കാന്‍ കഴിയാതെ  മാതൃസഹോദരന്റെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയെ വയറുവേദനയെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചതോടെയാണ്  ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നത്. ഇതേ തുടര്‍ന്ന് മാതൃ സഹോദരന്‍ പെണ്‍കുട്ടിയോട് കാര്യമന്വേഷിച്ചപ്പോഴാണ്  പിതാവ് പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതൃ സഹോദരനും പെണ്‍കുട്ടിയും നീലേശ്വരം പൊലിസില്‍ നേരിട്ട് ഹാജരായി  പരാതി നല്‍കുകയായിരുന്നു. 
 സംഭവത്തില്‍ കേസെടുത്ത് പൊലിസ്  കുട്ടിയുടെ മൊഴിയെടുത്തതോടെയാണ്  പിതാവിന് പുറമെ  മറ്റ് ആറു പേര്‍ കൂടി തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. അറസ്റ്റിലായ നാലു പേര്‍ക്ക് പുറമെ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് രണ്ട് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി.
കേസില്‍ പ്രതിയായ പടന്നക്കാട്  സ്വദേശിയും ഒടയഞ്ചാലില്‍ താമസക്കാരനുമായ കിന്റല്‍ മുഹമ്മദ് ഒളിവില്‍ പോയി. ഇയാള്‍ക്കു വേണ്ടി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. വാഹന  കവര്‍ച്ച, കണ്ണൂര്‍ വിമാനത്താവളത്തിനടുത്തെ ഒരു ഭൂമി തട്ടിപ്പ് കേസ് എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലിസ് വ്യക്തമാക്കി


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  27 minutes ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  38 minutes ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  an hour ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  2 hours ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  2 hours ago
No Image

മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞു; രണ്ട് പേരെ വനംവകുപ്പ് പിടികൂടി

National
  •  2 hours ago
No Image

ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ എല്ലാവരെയും ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ്; ദുബൈ ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റിന്റെ വീഡിയോ വൈറൽ

uae
  •  2 hours ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കണം; പരാതിയുമായി ബസിലെ യാത്രക്കാരി

Kerala
  •  3 hours ago
No Image

അനുമതിയില്ലാതെ യുഎഇയിലെ ഈ സ്ഥലത്ത് പോയാൽ ഇനി പിഴ ഉറപ്പ്; നിയമം മാറിയത് അറിയാതെ ഇവിടേക്ക് പോകല്ലേ!

uae
  •  3 hours ago
No Image

'അയ്യപ്പന്റെ സ്വർണം മുതൽ രക്തസാക്ഷി ഫണ്ട് വരെ'; സി.പി.ഐ.എമ്മിന് ബംഗാളിലെയും ത്രിപുരയിലെയും ഗതി വരും;  പയ്യന്നൂർ ഫണ്ട് വിവാദത്തിൽ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ

Kerala
  •  3 hours ago