HOME
DETAILS

അധിക ജീവനക്കാരെ നിയമിച്ചില്ലെങ്കില്‍ വന്‍ പ്രത്യാഘാതം

  
backup
July 21 2020 | 04:07 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a
 
 
 
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ദിനം പ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആശുപത്രികളിലും മറ്റും അധിക ജീവനക്കാരെ നിയമിച്ചില്ലെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ആരോഗ്യ വകുപ്പിന് കേരള ഗസറ്റഡ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) മുന്നറിയിപ്പ്. ഡോക്ടര്‍മാരടക്കം കൂടുതല്‍ ആശുപത്രി ജീവനക്കാരെ താല്‍കാലികമായി നിയമിക്കണം.
കൊവിഡേതര രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കുപുറമെ കൊവിഡ് സംശയിക്കുന്നവര്‍ക്കുള്ള എല്ലാ പരിശോധനയും ആരോഗ്യ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലാണു നടക്കുന്നത്. ഇവ ഒരുമിച്ചു കൊണ്ടുപോകാന്‍ അധിക ജീവനക്കാര്‍ ആവശ്യമുണ്ട്. രോഗബാധ വര്‍ധിക്കുന്നതിനുസരിച്ച് പുതിയ ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും മാനവവിഭവ ശേഷിയുടെ കാര്യത്തില്‍ കാര്യമായ ഇടപെടലുകളൊന്നും കാണുന്നില്ല. സി.എഫ്.എല്‍.ടി.സി ഉള്‍പ്പെടെ പുതുതായി സ്ഥാപിക്കുന്ന ഓരോ ചികിത്സാ കേന്ദ്രത്തിലും ഡോക്ടര്‍മാരടക്കം അധിക ജീവനക്കാരെ നിയമിച്ചില്ലെങ്കില്‍ രോഗീപരിചരണം അവതാളത്തിലാകും. ഈ വിഷയങ്ങള്‍ വിവരിച്ച് മേലധികാരികള്‍ക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. വി. സുനില്‍കുമാര്‍, സെക്രട്ടറി ഡോ. അരുണ്‍ എ. ജോണ്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  14 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  14 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  14 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  14 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  14 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago