'ഓര്‍മ മരം പൂത്തുലയുമ്പോള്‍' പ്രകാശനം ചെയ്തു
കല്ലൂര്‍: അക്ഷരവെളിച്ചം കൊണ്ട് സമൂഹത്തില്‍ വെളിച്ചം പരത്താന്‍ പ്രാപ്തയായ പെണ്‍കുട്ടിയായിരുന്നു സ്മിത മേനോന്‍ എന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. യൗവ്വനാരംഭത്തില്‍ പൊലിഞ്ഞുപോയ സ്മിത മേനോന്റെ പുസ്തകം 'ഓര്‍മ മരം പൂത്തുലയുമ്പോള്‍' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുഭവങ്ങളുടെ വലിയ ലോകത്തേക്ക് കടക്കും മുന്‍പ് നമ്മില്‍ നിന്നും വിട്ടുപോയ സ്മിത മേനോന്റെ ഓര്‍മക്കുറിപ്പുകളും കവിതകളും ഒരു തികഞ്ഞ എഴുത്തുകാരിയെയാണ് പരിചയപ്പെടുത്തുന്നത്. എഴുത്തിനെ ഉപാസിച്ചു തുടങ്ങി അധികം വൈകാതെ ജീവിതം ഉപസംഹരിച്ച എഴുത്തുകാരിയുടെ ഓര്‍മകളും സര്‍ഗാത്മകതയും വീണ്ടും സജീവമാക്കാന്‍ ശ്രമിച്ച സംഘാടകരേയും അതിന് പിന്തുണ നല്‍കിയ അങ്കണം സാംസ്‌കാരിക വേദിയേയും മന്ത്രി അഭിനന്ദിച്ചു. സ്മിതയുടെ അമ്മ രുഗ്മിണി സി.രവീന്ദ്രനാഥില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അംഗം കെ.സി സന്തോഷ് അധ്യക്ഷനായി. അങ്കണം സാംസ്‌കാരിക വേദി ചെയര്‍മാന്‍ ആര്‍.ഐ ഷംസുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. നോവലിസ്റ്റ് ലിസി മുഖ്യപ്രഭാഷണം നടത്തി. അജിത ടി.ജി പുസ്തകപരിചയം നിര്‍വഹിച്ചു. ആലേങ്ങാട് ജനതാ വായനശാലയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്മിതാ മേനോന്‍ എന്‍ഡോവ്‌മെന്റ് കഥാ കവിതാ പുരസ്‌കാരങ്ങളും യോഗത്തില്‍ വിതരണം ചെയ്തു.
സ്മിതയുടെ സഹോദരി സൗമ്യ മേനോന്‍, വായനശാല സെക്രട്ടറി എ.കെ ശിവദാസന്‍, വര്‍ഗ്ഗീസ് ആന്റണി, വില്‍സന്‍ കെ.സി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ അശോകന്‍ സി.ജി, അജയന്‍ കുറ്റിക്കാട്ട്, ജ്യോതിരാജ് തെക്കൂട്ട് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."