മാന്നാര്‍ ടൗണില്‍ അഞ്ചര ലക്ഷം മുടക്കി നിര്‍മിച്ച ഹൈമാസ്റ്റ് ലൈറ്റ് നോക്കുകുത്തി
മാന്നാര്‍: പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുവാനുള്ള ഇടമായി മാന്നാര്‍ ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് മാറുന്നു. അഞ്ചര ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഈ ലൈറ്റ് കൊണ്ട് നാട്ടുകാര്‍ക്ക് യാതൊരു പ്രയോജനമില്ലെന്നു മാത്രമല്ല വിനയായി മാറിയിരിക്കുകയാണ്.
മാന്നാര്‍ ടൗണില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ഏറെ നാളത്തെ നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അഞ്ചര ലക്ഷം മുടക്കി ഇത് സ്ഥാപിച്ചത്.
2012 ഡിസംബറിലാണ് ഏറെ കൊട്ടിഘോഷിച്ച് ഇത് സ്ഥാപിച്ചത്. ലൈറ്റ് സ്ഥാപിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മുതല്‍ മിഴിയടച്ച് തുടങ്ങി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പല തവണ ഇതിന്റെ അറ്റകുറ്റപണികള്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.ഇപ്പോള്‍ ആറ് ് മാസമായി ഇത് പ്രകാശിക്കാതായിട്ട്. ചില ലൈറ്റുകള്‍ ഇടയ്ക്കിടെ മിന്നുക മാത്രമാണ് ചെയ്യുന്നത്. ഹൈമാസ്റ്റ് ലൈറ്റ് വന്നതോടെ ടൗണില്‍ ഉണ്ടായിരുന്ന മറ്റ് തെരുവ് വിളക്കുകള്‍ മാറ്റിയിരുന്നു.
ഇപ്പോള്‍ സന്ധ്യകഴിഞ്ഞാല്‍ മാന്നാര്‍ ടൗണ്‍ ഇരുട്ടിലായിരിക്കുകയാണ്.ലൈറ്റിന്റെ അറ്റകുറ്റപണികള്‍ ചെയ്യുവാന്‍ പഞ്ചായത്തില്‍ ഫണ്ട് നീക്കി വച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."