HOME
DETAILS

കൂടുതല്‍ പേര്‍ക്ക് രോഗം തിരുവനന്തപുരത്ത്: പാലക്കാട്- മലപ്പുറം അതിര്‍ത്തികളില്‍ നിയന്ത്രണം കടുപ്പിച്ചു

  
backup
July 21 2020 | 13:07 PM

covid-alert-tvm-kollam-ernakulam-and-malappuaram

തിരുവനന്തപുരം: ഇന്നും കൂടുതല്‍പേര്‍ക്ക് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയില്‍. കൊല്ലം ജില്ലയില്‍ 85 പേര്‍ക്കും എറണാകുളത്ത് 80 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറത്ത് 61 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. എന്നാല്‍ മലപ്പുറത്ത് കൂടുതല്‍ ജാഗ്രത തുടരുകയാണ്.

തൊഴിലാളികളില്‍ കൂടുതല്‍ പേരില്‍ കൊവിഡ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ മലപ്പുറത്ത് മത്സ്യമാര്‍ക്കറ്റുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് ജില്ലയിലെ കൂടുതല്‍ മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. കോട്ടപ്പടി, മഞ്ചേരി, നിലമ്പൂര്‍ മത്സ്യമാര്‍ക്കറ്റുകള്‍ കൂടി അടച്ചിടാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇന്നലെ കൊണ്ടോട്ടി, തിരൂര്‍, പെരിന്തല്‍മണ്ണ മത്സ്യമാര്‍ക്കറ്റുകള്‍ അടച്ചിട്ടിരുന്നു.

കൊയിലാണ്ടിയില്‍ നിന്ന് മത്സ്യവുമായെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കൊണ്ടോട്ടിയിലെ മത്സ്യ മൊത്തവിതരണ കേന്ദ്രം അടച്ചിടാന്‍ ഇന്നലെ തീരുമാനിച്ചത്. തൊഴിലാളികളില്‍ കൂടുതല്‍ പേരില്‍ രോഗബാധ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളികളില്‍ ഒന്നടങ്കം പരിശോധന നടത്താനാണ് തീരുമാനം.

അതിനിടെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട്- മലപ്പുറം അതിര്‍ത്തികളില്‍ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. പുലാമന്തോള്‍, തിരുവേഗപ്പുറ പാലങ്ങള്‍ അടച്ചു. പട്ടാമ്പിയിലെ രോഗവ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം.

രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി പട്ടാമ്പി താലൂക്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 67 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ക്കറ്റിലെ തൊഴിലാളിക്ക് രോഗം ബാധിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പരിശോധന നടത്തിയത്. കോവിഡ് രോഗികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ പാലക്കാട് ജില്ലയില്‍ 28 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ഉളളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  a few seconds ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  16 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago