HOME
DETAILS

സുപ്രിംകോടതിയില്‍ മുലായം സിങ് സത്യവാങ്മൂലം സമര്‍പ്പിച്ചു

  
backup
April 11 2019 | 22:04 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b2%e0%b4%be%e0%b4%af

 

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന വിഷയത്തിലുള്ള കേസില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുലായംസിങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെയും മക്കളുടെയും പേരില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവര്‍ത്തകനായ വിശ്വനാഥ് ചതുര്‍വേദി നല്‍കിയ ഹരജിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
1999 മുതല്‍ 2005 വരെ മുലായം സിങ് യാദവ് മുഖ്യമന്ത്രിയായ സമയത്ത് നൂറു കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നായിരുന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, കേസില്‍ സി.ബി.ഐ നടത്തിയ പ്രാഥമികാന്വേഷണത്തില്‍തന്നെ തനിക്കു ക്ലീന്‍ചിറ്റ് നല്‍കിയതാണെന്നാണ് മുലായം സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നത്.


2005ലാണ് മുലായം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നു ചൂണ്ടിക്കാട്ടി വിശ്വനാഥ് ചതുര്‍വേദി ഹരജി നല്‍കിയിരുന്നത്. കേസില്‍ 2007 മാര്‍ച്ചില്‍ സുപ്രിംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.


എന്നാല്‍, ആ ഹരജിയില്‍ അന്വേഷണം നടത്തുന്നതിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലും അന്വേഷണ ഏജന്‍സി പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് സുപ്രിംകോടതിക്കു മുന്‍പാകെയോ മജിസ്‌ട്രേറ്റ് കോടതിക്കു മുന്‍പാകെയോ സമര്‍പ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍ച്ച് 25നു നടന്ന വാദംകേള്‍ക്കലില്‍ വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കുത്തിപ്പൊങ്ങിയ കേസാണിതെന്നു വാദത്തിനിടെ മുലായം സിങ്ങിന്റെ അഭിഭാഷകന്‍ പറഞ്ഞെങ്കിലും, സമയം പ്രധാനമല്ലെന്നായിരുന്നു സുപ്രിംകോടതിയുടെ മറുപടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെടുന്ന ബെഞ്ച് കേസ് ഇന്നു വീണ്ടും പരിഗണിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago