HOME
DETAILS

സുദാന്‍ പ്രസിഡന്റിനെ സൈന്യം പുറത്താക്കി

  
backup
April 11 2019 | 22:04 PM

%e0%b4%b8%e0%b5%81%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b5%88%e0%b4%a8

 

ഖാര്‍ത്തൂം: സുദാനില്‍ 30 വര്‍ഷമായി അധികാരത്തിലുള്ള പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിനെ സൈന്യം പുറത്താക്കി. പ്രസിഡന്റിനെതിരേ മാസങ്ങളായി രാജ്യത്തു നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് സൈനിക ഇടപെടല്‍.


പ്രതിരോധ മന്ത്രി അവദ് ഇബ്‌നു ഔഫാണ് പ്രസിഡന്റിനെ പുറത്താക്കിയ വിവരം ദേശീയ ടെലിവിഷനിലൂടെ അറിയിച്ചത്. പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു. അടുത്ത രണ്ടു വര്‍ഷത്തെ ഭരണം സൈന്യം ഏറ്റെടുത്തു. അടുത്ത മൂന്നു മാസം രാജ്യത്ത് അടിയന്തരാവസ്ഥയായിരിക്കുമെന്നും പ്രഖ്യാപിച്ചു. സൈന്യം ഭരണഘടന റദ്ദാക്കി. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടിച്ചിടും.


മോശം ഭരണത്താല്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്നു പ്രതിരോധ മന്ത്രി പറഞ്ഞു. നീതിയില്ല, അഴിമതി കൊടുകുത്തിവാഴുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രതിഷേധത്തില്‍ ജനങ്ങള്‍ കൊല്ലപ്പെട്ടതില്‍ മാപ്പു ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, രാജ്യത്തു സൈനിക ഭരണം ഏര്‍പ്പെടുത്തിയതിനെതിരേ എതിര്‍പ്പുമായി ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ സംഘടനയായ അലയന്‍സ് ഫോര്‍ ഫ്രീഡം ആന്‍ഡ് ചേഞ്ച് രംഗത്തെത്തി. സൈനിക അട്ടിമറിയിലൂടെ സമാനമായി ഭരണകൂടമാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്. നിലവിലുള്ള സമ്പ്രദായം തന്നെയാണ് രാജ്യത്തു തുടരുകയെന്നും ജനങ്ങള്‍ പ്രതിഷേധം തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടു. സൈനിക ഭരണത്തെയും അവര്‍ പുറത്തിറക്കിയ പ്രസ്താവനയെയും സംഘടന തള്ളി. സൈനിക ആസ്ഥാനത്തുള്ള പ്രതിഷേധം തുടരണമെന്നും രാജ്യത്തുടനീളം വ്യാപിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


എന്നാല്‍, സൈനിക ഭരണ പ്രഖ്യാപനം ഒരു വിഭാഗം ജനങ്ങള്‍ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. തലസ്ഥാനമായ ഖാര്‍ത്തൂമിലെ സൈനിക ആസ്ഥാനത്തിനു മുന്നില്‍ ജനങ്ങള്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി. അതിനിടെ, രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുകയാണെന്നു സുദാന്‍ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുമുണ്ട്.
ഉമര്‍ അല്‍ ബഷീറിനെതിരേ നേരത്തെ അന്തരാഷ്ട്ര കോടതി യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. 1989ല്‍ അട്ടിമറിയിലൂടെയാണ് ഉമര്‍ അല്‍ ബഷീര്‍ സുദാന്‍ പ്രസിഡന്റാകുന്നത്. ആഫ്രിക്കയിലെ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റായ വ്യക്തിയാണ് ഇദ്ദേഹം. ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധിച്ചതിനെ തുടര്‍ന്നു ഡിസംബര്‍ മുതലാണ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു രാജ്യത്തു പ്രതിഷേധം ആരംഭിച്ചത്. ശനിയാഴ്ച മുതല്‍ ഖാര്‍ത്തൂമിലെ സൈനിക ആസ്ഥാനത്തു തുടങ്ങിയ പ്രതിഷേധത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago