HOME
DETAILS

പദ്ധതികള്‍ ഫലം കണ്ടില്ല; കുടിവെള്ളത്തിനായി ഈരാറ്റുപേട്ടക്കാര്‍ നെട്ടോട്ടത്തില്‍

  
backup
April 26 2017 | 20:04 PM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ab%e0%b4%b2%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2


ഈരാററുപേട്ട: വേനല്‍ മഴ മാറി നിന്നതോടെ കുടിവെള്ള പദ്ധതികള്‍ ഫലം കണ്ടില്ല,  ഈരാറ്റുപേട്ടയിലെ കിഴക്കന്‍ മേഖല  കുടിവെള്ളത്തിനായി നെട്ടോട്ടത്തില്‍. തലനാട്, തീക്കോയി, പൂഞ്ഞാര്‍ പഞ്ചായത്തുകള്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്.
ഈരാറ്റുപേട്ടയില്‍ ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നതിനാല്‍ നാട്ടിന്‍പുറങ്ങളിലെ ജലസുലഭമായ കണിറുകള്‍പോലും വറ്റിതുടങ്ങി.  ഒരിക്കല്‍പോലും വെള്ളം വറ്റിയിട്ടില്ലാത്ത കിണറുകള്‍വരെ ഈ വേനല്‍കാലത്ത് വരണ്ടു.  
ചില കിണറുകള്‍ വറ്റിവരണ്ടപ്പോള്‍ മറ്റുചിലതില്‍ വെള്ളം പേരിനുമാത്രമാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.  നിരവധി കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന കിണറുകളില്‍ ജലക്ഷാമം ഉണ്ടായത് ഗ്രാമപ്രദേശങ്ങളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.  ഭൂഗര്‍ഭ ജലനിരക്ക് നാല് അടിയോളം താഴ്ന്നതായിട്ടാണ് പഠനറിപ്പോര്‍ട്ടുകള്‍.
 മുന്‍കാലങ്ങളില്‍ നിര്‍മിച്ച കുഴല്‍കിണറുകളിലും ജലലഭ്യത കുറഞ്ഞിട്ടുണ്ട്.  ഇപ്പോള്‍ കുഴിക്കുന്ന കുഴല്‍ കിണറുകളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ആഴത്തില്‍ കുഴിച്ചാല്‍ മാത്രമേ വെള്ളം ലഭിക്കുകയുള്ളു.  
മുന്‍പ് 100 അടിക്ക് വെള്ളം ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് 150 അടി കുഴിക്കേണ്ടി വരുന്ന സ്ഥിതിയാണ്.   കുഴല്‍ കിണറുകളിലെ ജല ലഭ്യത കുറഞ്ഞത് ഗ്രാമീണ മേഖലയിലെ കുടിവെള്ള പദ്ധതികളേയും പ്രതികൂലമായി ബാധിച്ചു.  
കുഴല്‍ കിണറുകളെയും മീനച്ചിലാറിനെയും ആശ്രയിച്ചാണ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ ചെറുകിട കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്.  എന്നാല്‍, മീനച്ചിലാററിലെ വെള്ളം കുറഞ്ഞതോടെ മിക്കയിടത്തും ജലവിതരണം തടസ്സപ്പെട്ടു. അതിനാല്‍ തന്നെ ഈരാറ്റുപേട്ട മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് മീനച്ചില്‍ റിവര്‍വാലി പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യമാണ്  നാട്ടുകാര്‍ ഉന്നയിക്കുന്നത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  23 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  37 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago