HOME
DETAILS

കരിമണല്‍ ആരെ തുണയ്ക്കും?

  
backup
April 11 2019 | 23:04 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%86-%e0%b4%a4%e0%b5%81%e0%b4%a3%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82



കൊല്ലം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയമൊരുക്കിയതില്‍ മുഖ്യ പങ്കുവഹിച്ച ആര്‍.എസ്.പിയുടെ തട്ടകമായ ചവറയാണ് ഇത്തവണയും കൊല്ലത്തെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുക. ചവറയിലെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ യു.ഡി.എഫും തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പുറത്തെടുക്കുമ്പോള്‍, മീനച്ചൂടില്‍ ചുട്ടുപൊള്ളുന്ന പൊന്നുവിളയുന്ന കരിമണല്‍ ആരെ തുണയ്ക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.


2014ല്‍ മുന്നണി മാറിയെത്തി മത്സരിച്ച എന്‍.കെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം 37,649ല്‍ എത്തിയപ്പോള്‍ അതില്‍ ചവറയുടെ സംഭാവന 24,441 വോട്ടുകളായിരുന്നു. ചവറ കൂടാതെ യു.ഡി.എഫിനു ഭൂരിപക്ഷം ലഭിച്ചത് കൊല്ലം (14,242), കുണ്ടറ (6,911), ഇരവിപുരം (6,564) മണ്ഡലങ്ങളിലായിരുന്നു. ഇടതുമുന്നണിക്കു ഭൂരിപക്ഷം ലഭിച്ചത് സി.പി.ഐ മണ്ഡലങ്ങളായ പുനലൂര്‍ (4,640), ചടയമംഗലം (8,806), ചാത്തന്നൂര്‍ (3,034) എന്നിവിടങ്ങളിലായിരുന്നു. എന്നാല്‍ 2015ലെ പഞ്ചായത്ത്, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആര്‍.എസ്.പി കേന്ദ്രങ്ങള്‍ ഇടതുമുന്നണി തൂത്തുവാരിയെങ്കിലും ചവറയിലെ ആര്‍.എസ്.പി പോക്കറ്റുകളാണ് ഇത്തവണ ഇടതുമുന്നണിയുടെ മനഃസമാധാനം കെടുത്തുന്നത്. നിലവില്‍ ചവറ ഒഴിച്ചുള്ള മണ്ഡലങ്ങളില്‍ മുന്‍തുക്കം നേടുകയും ചവറയിലെ യു.ഡി.എഫ് ഭൂരിപക്ഷം കുറയ്ക്കുകയുമാണ് എല്‍.ഡി.എഫിന്റെ മാസ്റ്റര്‍പ്ലാന്‍. പ്രേമചന്ദ്രനെ മറിച്ചിടാന്‍ കെ.എന്‍ ബാലഗോപാലിനെ സി.പി.എം രംഗത്തിറക്കിയത് ഈ കണക്കുകൂട്ടലോടെയായിരുന്നു.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ 11 സീറ്റുകളിലും വിജയിച്ചത് ഇടതുമുന്നണിയായിരുന്നു. ഇതില്‍ ചവറയിലെ ഇടതു വിജയത്തിനു പിന്നില്‍ വിജയന്‍പിള്ളയുടെ സ്വാധീനത്തിനപ്പുറം ബി.ജെ.പി വോട്ടുകളുടെ ഒഴുക്കും പ്രകടമായിരുന്നെന്ന് യു.ഡി.എഫ് അന്ന് ആരോപിച്ചിരുന്നു. കൂടാതെ ഈസി വാക്കോവര്‍ പ്രതീക്ഷിച്ച ആര്‍.എസ്.പിക്ക് അപ്രതീക്ഷിത തിരിച്ചടിയുമായി ഷിബു ബേബിജോണിന്റെ ചവറയിലെ പരാജയം.


തന്റെ തട്ടകമായ ചവറ കേന്ദ്രീകരിച്ചാണ് ഇത്തവണ ഷിബു ബേബിജോണിന്റെ പ്രവര്‍ത്തനം. യു.ഡി.എഫിന് അനുകൂലമായ നിരവധി ഘടകങ്ങള്‍ ചവറയിലുണ്ടെന്നാണ് ഷിബുവിന്റെ വിശ്വാസം. കൂടാതെ ചവറയിലെ ഇത്തവണത്തെ ലീഡ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയമന്ത്രവുമാണ്. ചവറയില്‍ കഴിഞ്ഞ തവണ ലഭിച്ച ലീഡ് നിലനിര്‍ത്തുന്നതിലാണ് യു.ഡി.എഫിന്റെ പ്രധാന ശ്രദ്ധ. എന്നാല്‍ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ആവേശം വോട്ടാക്കി മാറ്റി ചവറയെ ഇടത് അനുകൂലമാക്കാനുള്ള നീക്കത്തിലാണ് സി.പി.എമ്മും സി.പി.ഐയും.


മുന്‍ ആര്‍.എസ്.പി നേതാവും പ്രമുഖ അബ്കാരിയുമായ എന്‍. വിജയന്‍പിള്ളയെ സി.എം.പിയില്‍ നിന്ന് സി.പി.എമ്മിലെത്തിച്ചത് ആര്‍.എസ്.പിയെ ലക്ഷ്യമിട്ടായിരുന്നു. കൊല്ലം കോര്‍പറേഷന്റെ ഒന്നു മുതല്‍ അഞ്ചു വരെ വാര്‍ഡുകളും 49, 50 വാര്‍ഡുകളും ചവറ, നീണ്ടകര, പന്മന, തെക്കുംഭാഗം, തേവലക്കര പഞ്ചായത്തുകളും ചേര്‍ന്നതാണ് ചവറ നിയമസഭാ മണ്ഡലം. മണ്ഡലം രൂപീകൃതമായ 1977 മുതല്‍ ഇവിടെ നടന്ന ഒന്‍പതു തെരഞ്ഞെടുപ്പുകളില്‍ കഴിഞ്ഞ തവണ ഒഴിച്ച് ആര്‍.എസ്.പി സ്ഥാനാര്‍ഥികള്‍ മാത്രമേ വിജയിചിട്ടുള്ളൂ.


ആര്‍.എസ്.പിയുടെ പിളര്‍പ്പിനു മുമ്പ് ആറു തവണ മുന്‍മന്ത്രി ബേബി ജോണ്‍ ഇവിടെ നിന്ന് വിജയിച്ചു. പിളര്‍പ്പിനു ശേഷം ആര്‍.എസ്.പി (ബി) സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥി വി.പി രാമകൃഷ്ണ പിള്ളയെ തോല്‍പ്പിച്ചു യു.ഡി.എഫിന് വേണ്ടി മണ്ഡലം നേടി. അതിനു ശേഷം 2006ല്‍ ആര്‍.എസ്.പി സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ ആര്‍.എസ്.പി (ബി) സ്ഥാനാര്‍ഥി ഷിബു ബേബിജോണിനെ തോല്‍പ്പിച്ചു. 2011ല്‍ ഷിബു പ്രേമചന്ദ്രനെ തോല്‍പ്പിച്ച് യു.ഡി.എഫിനു വേണ്ടി മണ്ഡലം തിരിച്ചുപിടിച്ചു.
എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇടതുപക്ഷവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ആര്‍.എസ്.പി ഇടതുമുന്നണി വിട്ടു യു.ഡി.എഫിലെത്തി. തുടര്‍ന്ന് ആര്‍.എസ്.പി (ബി) ആര്‍.എസ്.പിയില്‍ ലയിക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രേമചന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കൊല്ലത്തു വിജയിക്കുകയും ചെയ്തു.
ബി.ജെ.പി ക്ക് 15 ശതമാനത്തോളം വോട്ടുകളുള്ള കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചവറ, പുനലൂര്‍ എന്നിവിടങ്ങളില്‍ ഒഴികെ മറ്റ് അഞ്ച് മണ്ഡലങ്ങളിലും ബി.ജെ.പി പത്തു ശതമാനത്തിലേറെ വോട്ട് നേടിയിരുന്നു. ചവറയില്‍ ബി.ജെ.പി നേടിയത് 10257 (7.47 ശതമാനം) വോട്ടുകളായിരുന്നു. മണ്ഡലത്തില്‍ അപരിചിതനായ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ചവറയില്‍ എത്രത്തോളം പാര്‍ട്ടി വോട്ടുകള്‍ നേടാനാവുമെന്നതും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago