HOME
DETAILS
MAL
സുധി വധം: പ്രതിയെ വെറുതേ വിട്ടു
backup
July 13 2018 | 21:07 PM
തലശ്ശേരി: യുവാവിനെ കുത്തികൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ വെറുതേ വിട്ടു.
നടുവില്‍ സ്വദേശിയായ തരുപറമ്പ് വീട്ടില്‍ വാസു ആചാരിയുടെ മകന് സുധി (36)യെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി ആലക്കോട് നടുവിലെ തിരുവണയൂര് വീട്ടില്‍ ടി.എസ് ബാബുരാജിനെ(54)ആണ് കോടതി വെറുതേ വിട്ടത്. 2011 സെപ്റ്റംബര്‍ 15ന് രാത്രി ഏഴര മണിക്കാണ്് സംഭവം. സുധി ബൈക്കില്‍ പോകവെ വീടിനടുത്ത് വച്ച് പ്രതി കുത്തിവീഴ്ത്തുകയായിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് പ്രതിയെ ചിലര്‍ അടിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. അതിന് പിന്നില്‍ സുധിയാണെന്ന വിരോധമാണ് കൊലക്ക് കാരണമെന്നായിരുന്നു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."