HOME
DETAILS
MAL
വ്യാജപ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ഭീമ ഹൈക്കോടതിയില്‍
backup
July 22 2020 | 02:07 AM
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ഭീമ ജ്വല്ലറി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
ഫേസ്ബുക്കിലൂടെയും മാധ്യമങ്ങളിലൂടെയും വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മാനേജിംഗ് പാര്‍ട്ണര്‍ ഡോ.ബി ഗോവിന്ദന് നല്കിയ ഹരജിയില്‍ പറയുന്നു.
അഭിഭാഷകനായ ഹരീഷ് വാസുദേവന്‍, പാലക്കാട് സ്വദേശികളായ ടിറ്റോ ആന്റണി, ദിനേശ് ഗോപാലന്, തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി എസ്. ശ്യാംലാല്‍, കൊല്ലം സ്വദേശി നിയാസ് ഭാരതി തുടങ്ങിയ വ്യക്തികളെയും കര്‍മ ന്യൂസ്, മറുനാടന്‍ മലയാളി എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും എതിര് കക്ഷികളാക്കിയാണ് ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."