HOME
DETAILS

അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് കാല്‍നട യാത്രികനെ ഇടിച്ചുതെറിപ്പിച്ചു

  
backup
April 26 2017 | 22:04 PM

%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4-%e0%b4%b5%e0%b5%87%e0%b4%97%e0%b4%a4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95-2


അങ്ങാടിപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറം ടൗണിനു സമീപം കോട്ടപ്പറമ്പില്‍ വഴിയാത്രികനെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെയാണ് അപകടം.
മഞ്ചേരി ഭാഗത്തുനിന്നു പെരിന്തല്‍മണ്ണ ഭാഗത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് കാല്‍നട യാത്രികനായ അരിപ്ര സ്വദേശി പാതാരി മുഹമ്മദി (60) നെ ഇടിച്ചുതെറിപ്പിച്ചത്. മുഹമ്മദ് ഏറെനേരം കാത്തുനിന്നശേഷം സുരക്ഷയുറപ്പാക്കി സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാനിരിക്കേയാണ് അമിത വേഗതയിലെത്തിയ ബസ് തെറ്റായ ദിശയിലൂടെ കയറിവന്ന് ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തില്‍ മുഹമ്മദ് പത്തു മീറ്ററിലേറെ ദൂരത്തേക്കു തെറിച്ചുവീണു. ബസിന്റെ അമിത വേഗത ശ്രദ്ധയില്‍പെട്ടതോടെ മറ്റു യാത്രക്കാര്‍ സമീപത്തെ പലചരക്കു കടയിലേക്കും മറ്റും ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതോടെ രോഷാകുലരായ നാട്ടുകാര്‍ ബസിന്റെ ഇരുഭാഗങ്ങളിലേയും ഗ്ലാസ് അടിച്ചുതകര്‍ത്തു. മുഹമ്മദിനെ ഗുരുതര പരുക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Kuwait
  •  2 months ago
No Image

ഇന്ത്യയും മാലദ്വീപും വീണ്ടും ഒന്നിക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു

International
  •  2 months ago
No Image

ബ്ലാസ്റ്റേഴ്സിനെ മൂന്നടിയില്‍ തീർത്ത് ബെംഗളൂരു

Football
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 months ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 months ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 months ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 months ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

Kerala
  •  2 months ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 months ago