അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ധനകാര്യ സ്ഥാപന ഉടമ മരിച്ചു
താമരശേരി: പുതുപ്പാടിയില്‍ അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. കൈതപ്പൊയില്‍ ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫൈനാന്‍സ് ഉടമ കുപ്പായക്കോട് സ്വദേശി സജി കുരുവിളയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു സംഭവം. സ്ഥാപനത്തിലെത്തിയ അജ്ഞാതന്‍ മുളകുപൊടി വിതറിയ ശേഷം സജിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശരീരത്തില്‍ തീ പടര്‍ന്ന സജി സ്ഥാപനത്തില്‍ നിന്ന് താഴേക്ക് ചാടി. ശരീരമാസകലം പൊള്ളലേറ്റ സജിയെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെ അക്രമി ഓടി രക്ഷപ്പെട്ടു.
സ്വര്‍ണപണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് കരുതുന്നു. അക്രമിയുടേതെന്നു കരുതുന്ന ബൈക്കിന്റെ താക്കോലും ഹെല്‍മറ്റും പെട്രോളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."