HOME
DETAILS

വടകര-തൊട്ടില്‍പാലം റോഡ് വീണ്ടും തകര്‍ന്നു; ഗതാഗതം ദുസഹം

  
backup
July 14 2018 | 05:07 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d



എടച്ചേരി: മഴ ശക്തമായി പെയ്തതോടെ വടകരതൊട്ടില്‍ പാലം റോഡില്‍ പലയിടങ്ങളിലായി വീണ്ടും ഭീമന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു തുടങ്ങി. വടകര മുതല്‍ കൈനാട്ടി വരെ ഈ റോഡ് ഹൈവേയുടെ ഭാഗമായതിനാല്‍ ഏറെക്കുറെ നല്ല നിലയിലാണ്. എന്നാല്‍ കൈനാട്ടി മേല്‍പാലം കഴിയുന്നിടം മുതല്‍ നാദാപുരത്തെ കക്കംവെള്ളി വരെയുള്ള ഭാഗങ്ങളില്‍ വിവിധ ടൗണുകള്‍ ഉള്‍പ്പെടെ റോഡ് വീണ്ടും പൊട്ടിപ്പൊളിയാന്‍ തുടങ്ങി . കൈനാട്ടി മുതല്‍ കക്കംവെള്ളി വരെയുള്ള 12 കിലോമീറ്ററോളം നീളത്തില്‍ റോഡ് 15 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ ധാരണയായിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും ജോലി ഇതുവരെ തുടങ്ങിയിട്ടില്ല.
ഈ റോഡ് കടന്നു പോകുന്ന ചോറോട്, ഒഞ്ചിയം ഏറാമല, എടച്ചേരി, പുറമേരി, നാദാപുരം പഞ്ചായത്ത് ഭരണസമിതികള്‍ റോഡ് വികസനത്തിനാവശ്യമായ സ്ഥലത്തിന്റെ സര്‍വേ ഉള്‍പ്പെടെയുള്ള എല്ലാ മുന്നൊരുക്കങ്ങളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 15 മീറ്റര്‍ വീതി കൂട്ടുന്നതിന് ചില പഞ്ചായത്തുകള്‍ക്ക് തുടക്കത്തില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കിലും കെട്ടിട ഉടമകള്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ ചര്‍ച്ചയിലൂടെ ആ പ്രശ്‌നവും പരിഹരിച്ചതാണ്.അതെ സമയം റോഡ് പണി അനന്തമായി നീണ്ടു പോവുകയും റോഡിലുടനീളം വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും തടസപ്പെടുന്ന അവസ്ഥയിലായപ്പോള്‍ കൈനാട്ടി മുതല്‍ കക്കംവെള്ളി വരെ പൊതുമരാമത്ത് വകുപ്പ് താല്‍ക്കാലികമായി കുഴിയടച്ച് നന്നാക്കിയിരുന്നു. ഇത് കാരണം മാസങ്ങളോളം ഗതാഗതം സുഗമമായെങ്കിലും ഇക്കഴിഞ്ഞ മഴയോടെ റോഡ് പഴയ നിലയിലേക്ക് തന്നെ മാറിയിരിക്കയാണ്. എടച്ചേരി, പുറമേരി, കക്കം വെള്ളി ടൗണുകളിലാണ് ഏറ്റവും കൂടുതലായി റോഡ് തകര്‍ന്നത്. അതിനിടെ എടച്ചേരി പുതിയങ്ങാടി ടൗണില്‍ പഞ്ചായത്ത് ഓഫിസിന് മുന്നിലെ ഓട്ടോസ്റ്റാന്റില്‍ കുറേ ദിവസമായി രൂപപ്പെട്ട കുഴി കഴിഞ്ഞ ദിവസം പൊതുമരാമത്ത് വീണ്ടും അടച്ചിരുന്നു. രണ്ട് ദിവസത്തിനകം അതും ഇളകിപ്പോയി റോഡില്‍ പഴയ കുഴി വീണ്ടും രൂപപ്പെട്ടിരിക്കുകയാണ്. ഇത് മൂലം ഓട്ടോ ഡ്രൈവര്‍മാരും, യാത്രക്കാരും ഏറെ ദുരിതമനുഭവിക്കുകയാണ്.സര്‍ക്കാര്‍ 42 കോടി രൂപ അനുവദിച്ച ഈ റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിച്ച് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago