കുറുവന്തേരിയില്‍ കട കുത്തിതുറന്ന് കവര്‍ച്ച; തൊണ്ടിമുതല്‍ കണ്ടെടുത്തു
നാദാപുരം: ചെക്യാട് കുറുവന്തേരിയില്‍ ഇലക്ട്രോണിക്ക് കട കുത്തിതുറന്ന് കവര്‍ച്ച. പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെ സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ ഒളിപ്പിച്ച നിലയില്‍ മോഷണ മുതല്‍ കണ്ടെത്തി. കുറുവന്തേരി ഗംഗാധരന്റെ സൂര്യ ഇലക്ട്രിക്കിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. വ്യാഴാഴ്ച്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത് ഷട്ടര്‍ കുത്തി തുറന്നതായി കണ്ടത്. അര ലക്ഷത്തോളം രൂപ വിലവരുന്ന എക്സൈഡ് കമ്പനിയുടെ രണ്ട് ബാറ്ററികളും ഇന്‍വര്‍ട്ടറും നഷ്ടമായിരുന്നു. സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ സി.സി.ടി.വി കാമറ തകരാറാക്കിയ ശേഷമാണ് കവര്‍ച്ച നടത്തിയത്. ഉടമ പീറ്റയില്‍ സത്യന് വളയം പൊലിസില്‍ നല്കിയ പരാതിയിയെത്തുടര്ന്നു പൊലിസ് സ്ഥലത്തു പരിശോധന നടത്തി.ഉച്ചയോടെ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ഇതിനിടയിലാണ് വൈകിട്ട് തൊട്ടടുത്തെ ബാര്‍ബര്‍ ഷോപ്പില്‍ ഒളിപ്പിച്ച നിലയില്‍ നാട്ടുകാര്‍ കവര്‍ച്ച മുതല്‍ കണ്ടെത്തിയത്. വളയം പൊലിസ് ഇവ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ബാര്‍ബര്‍ ഷോപ്പിലെ തൊഴിലാളിയാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് സംശയം. ഇയാളെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരികയാണ്. ഇതിനിടയില്‍ രാഷ്ട്രീയ സ്വാധീനം ചെലുത്തി കേസ് ഒതുക്കാന്‍ ശ്രമവും ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."