മലിനീകരണ പ്രശ്‌നങ്ങള്‍ തടയാന്‍ പഞ്ചായത്തുകള്‍ മുന്‍കൈ എടുക്കണമെന്ന്
കോഴിക്കോട്: പൊതു ജലാശയങ്ങളെയും നിരത്തുകളെയും മാലിന്യമുക്തമാക്കുന്നതിനായുള്ള ജില്ലാതല ശില്‍പശാല കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
വിവിധ നിയമങ്ങളും ചട്ടങ്ങളും പ്രായോഗികതലത്തില്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന പരിപാടി കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.പ്രകാശന്‍ മുഖ്യപ്രഭാഷണം നടത്തി. മലിനീകരണ പ്രശ്‌നം ഇല്ലാതാക്കാന്‍ പഞ്ചായത്തുകള്‍ മുന്‍കൈ എടുക്കണമെന്നും വിട്ടുവീഴ്ചകളില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ പറഞ്ഞു. സീറോ വേയ്സ്റ്റ് കോഴിക്കോട് പദ്ധതിയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും സുസ്ഥിര സേവനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ കെ.ജി സജീവ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എം.എസ് ഷീബ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ഷബ്‌ന ഖുശേ ശേഖര്‍, വിവിധ പഞ്ചായത്തുകളിലെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."