HOME
DETAILS
MAL
ഏറ്റവും കൂടുതല്‍ മഴ വടകരയില്‍; മത്സ്യബന്ധനത്തിന് വിലക്ക്
backup
July 14 2018 | 05:07 AM
കോഴിക്കോട്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വടകരയില്‍. 60 മില്ലി മീറ്റര്‍ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കോഴിക്കോട്ട് 53.2, കൊയിലാണ്ടിയില്‍ 40 മില്ലി മീറ്റര്‍ മഴയാണ് ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ജില്ലയുടെ തീരദേശത്ത് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് സംസ്ഥാന കാലാവസ്ഥാ വകുപ്പ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നും ജനങ്ങള്‍ ഡാമിന് സമീപം പോകരുതെന്നും ഇറിഗേഷന്‍ കക്കയം ഡാം പ്രൊജക്ട് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."