HOME
DETAILS
MAL
ഗോതീശ്വരത്ത് കടലാക്രമണം രൂക്ഷം
backup
July 14 2018 | 05:07 AM
ഫറോക്ക്: ബേപ്പൂര്‍ ഗോതീശ്വരം തീരത്ത് കടലാക്രമണം ശക്തമായി തുടരുന്നു. നിരവധി വീടുകളില്‍ വെള്ളം കയറി.
കടല്‍ ഭീത്തി ഉയരക്കുറവുള്ള മേഖലകളിലാണ് വെള്ളം കരയിലേക്ക് കയറുന്നത്. മഴയ്ക്കൊപ്പം കടല്‍വെള്ളവും കയറിയതോടെയാണ് വീടുകള്‍ വെള്ളത്തിനടിയിലായത്.
കൂടാതെ തിരയടിയില്‍ മണ്ണൊലിച്ച് പോയതിനെ തുടര്‍ന്ന് നാലുവീടുകള്‍ അപകടഭീഷണിയിലാണ്. ഗോതീശ്വരം വേവണ്ണ ജ്യോതിപ്രകാശ്, കുന്നത്ത് ശിവദാസന്‍, കോമഞ്ചേരി സുരേഷ്, പൂക്കോട്ട് ഗോവിന്ദന് എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലുള്ളത്.
കടലാക്രമണത്തെ തുടര്‍ന്ന് 17 കുടുംബങ്ങളെ ബേപ്പൂര്‍ സൗത്ത് എല്‍.പി സ്കൂളിലേക്ക് കഴിഞ്ഞ ദിവസം മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."