HOME
DETAILS
MAL
അശോക് ഗെലോട്ടിനെതിരേ എന്‍ഫോഴ്സ്മെന്റിനെ ഇറക്കി കേന്ദ്രം
backup
July 22 2020 | 13:07 PM
ജയ്പൂര്‍: അശോക് ഗെലോട്ടിനെതിരേ എന്‍ഫോഴ്സ്മെന്റിനെ ഇറക്കി കേന്ദ്രം. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സാഹോദരന്റെ കമ്പനിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റയ്ഡ് നടത്തിയത്.
രാസവള അഴിമതി സംബന്ധിച്ചാണ് അശോക് ഗെലോട്ടിന്റെ സഹോദരന് അഗ്രസെന്‍ ഗെലോട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.
ഗെലോട്ടിന്റെ സഹോദരന്റെ കമ്പനി 150 കോടിയുടെ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതായി എന്‍ഫോഴ്സമെന്റ് ഡയരക്ട്രേറ്റ് അറിയിച്ചു.
35000 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്ത വളം (സബ്സിഡി) സ്വകാര്യ കമ്പനികളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ടെന്നും ഇതുവഴി 150 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നെന്നുമാണ് എന്‍ഫോഴ്സമെന്റ് ഡയരക്ട്രേറ്റ് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."