HOME
DETAILS

അറഫ, പെരുന്നാൾ ദിനങ്ങളിൽ ഹറമിലേക്ക് പുറമെ നിന്നുള്ളവർക്ക് പ്രവേശനം നൽകില്ല, ഹജ്ജ് ക്രമീകരണങ്ങളുടെ ആദ്യ ഘട്ടം പൂർണ്ണമായി

  
backup
July 22 2020 | 17:07 PM

saudi-arabias-grand-mosque-closed-to-worshippers-on-arafat-eid20

     മക്ക: വിശുദ്ധ ഹജ്ജ് കർമ്മം അടുത്തയാഴ്ച്ച തുടങ്ങാനിരിക്കെ സുശക്തമായ ആരോഗ്യ, സുരക്ഷ ക്രമീകരണങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയായി. മുൻകരുതൽ നടപടികളുടെ ഭാഗമായി ത്വവാഫ്, സഅ്‌യ്‌ ചെയ്യുന്നതിനായി സ്വഫാ മർവ മലകൾക്കിടയിലെ നടത്തം എന്നിവയുൾപ്പെടെയുള്ള പ്രധാന കർമ്മങ്ങളുടെ പൂർണ്ണമായ വിജയത്തിനായി ആദ്യ ഘട്ട മുൻകരുതൽ നടപടികൾ പൂർത്തീകരിച്ചതായി ഹജ്ജ് സുരക്ഷാ ഫോഴ്‌സ് അസിസ്റ്റൻറ് കമാണ്ടർ മേജർ ജനറൽ മുഹമ്മദ് ബിൻ വസ്ൽ അൽ അഹ്‌മദി പറഞ്ഞു. മുൻകരുതൽ നടപടികളുടെ ഭാഗമായി തന്നെ ഈ വർഷം അറഫാ ദിനത്തിലും പെരുന്നാൾ ദിനത്തിലും പൊതുജനങ്ങൾക്ക് ഹറമിലേക്ക് പ്രവേശനം നൽകുകയില്ലെന്നും അറഫ ദിനത്തിലെ നോമ്പ് തുറ മക്ക നിവാസികൾ വീടുകളിൽ വെച്ച് തന്നെ നിർവ്വഹിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

[caption id="attachment_872175" align="alignnone" width="360"] ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി വാർത്താ സമ്മേളനത്തിൽ[/caption]

     നിലവിൽ പുറത്തുള്ളവർക്ക് മക്കയിലെ ഹറം പള്ളിയിലേക്ക് പ്രവേശനം നൽകുന്നില്ല. ഈ രണ്ടു ദിനങ്ങളിലും അത് പോലെ തന്നെ തുടരും. അറഫ നോമ്പ് വീടുകളിൽ വെച്ച് നിർവ്വഹിക്കണം അദ്ദേഹം ആവശ്യപ്പെട്ടു. ഹറമിലേക്ക് അധികൃതരുടെ കൂടെ മാത്രമേ ഓരോരുത്തർക്കും പ്രവേശനം നൽകുകയുള്ളൂ. പ്രധാനമായും ആരോഗ്യ സുരക്ഷയാണ് നമ്മുടെ ലക്‌ഷ്യം. തുടർ നടപടികളും അടുത്ത ക്രമീകരണങ്ങളുടെ അടുത്ത ഘട്ടങ്ങളും വരും ദിനങ്ങളിൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

      അതേസമയം, വിശുദ്ധ ഹറം ദിവസേന പത്തു തവണ അണുവിമുക്തമാക്കുന്നതായി ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് അറിയിച്ചു. ഹറംകാര്യ വകുപ്പിന്റെ ഹജ് പദ്ധതി വിശകലനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഹറമിനെക്കാള്‍ അണുവിമുക്തവും ശുദ്ധീകരിക്കപ്പെട്ടതുമായ മറ്റൊരു സ്ഥലവും ലോകത്തില്ല. അസാധാര സ്ഥിതി വിശേഷത്തിലൂടെയാണ് രാജ്യവും ലോകവും കടന്ന് പോകുന്നത്. ഈ സ്ഥിതിവിശേഷത്തിലാണ് ഈ വർഷത്തെ വിശുദ്ധ ഹജ്ജും. വൈറസിനെ തടയാനും ഹജ് തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാനും ആവശ്യമായ മുഴുവന്‍ മുന്‍കരുതല്‍ നടപടികളും ഭരണകൂടം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

[caption id="attachment_872178" align="alignnone" width="360"] സുരക്ഷാ സേന നടത്തിയ വാർത്താ സമ്മേളനം[/caption]

       അതേസമയം, ഈ വർഷത്തെ ഹജ്ജ് പദ്ധതികൾക്ക് അംഗീകാരമായി. മക്ക ഗവർണറും ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ ഉപദേശകനും മക്ക ഹറം വികസന സമിതി അതോറിറ്റി ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരനാണ് അംഗീകാരം നൽകിയത്. ഹജ്ജ് ഓപ്പറേഷൻ പദ്ധതികൾ, ജമറാത്ത്, അസീസിയ, ശഅബയിൻ ടണലുകൾ, കാലാവസ്ഥാ ലഘൂകരണ സംവിധാനം എന്നിവയിലെ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്, പുണ്യ സ്ഥലങ്ങളിലെ ബാത്‌റൂം അടക്കമുള്ള സ്ഥലങ്ങളിലെ ശുചീകരണം തുടങ്ങിയവ ഉൾകൊള്ളുന്ന പദ്ധതികൾക്കാണ് അംഗീകാരം.

[caption id="attachment_872180" align="alignnone" width="360"] മത്വാഫിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നു[/caption]

        പുണ്യസ്ഥലങ്ങളിൽ പൂർത്തിയാക്കിയ ഒരുക്കങ്ങൾ ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതൻ നേരിട്ട് വിലയിരുത്തി. വിവിധ പ്രവിശ്യകളിൽ നിന്ന് എത്തുന്ന ഹജ് തീർഥാടകരെ സ്വീകരിക്കുന്ന കേന്ദ്രമായ മക്ക ഫോർപോയന്റ് ഹോട്ടലാണ് മന്ത്രി ആദ്യം സന്ദർശിച്ചത്. ദുൽഹജ് നാലു മുതൽ ദുൽഹജ് എട്ടു വരെയാണ് ഫോർപോയന്റ് ഹോട്ടലിൽ തീർഥാടകരെ സ്വകീരിച്ച് താമസ സൗകര്യം നൽകുക. അറഫയിൽ തീർഥാടകർ തങ്ങുന്ന ക്യാമ്പ്, ജബലുറഹ്മയിലേക്കുള്ള ഹാജിമാരുടെ നീക്കം ക്രമീകരിക്കുന്നതിന് ഏർപ്പെടുത്തിയ സംവിധാനങ്ങൾ, മുസ്ദലിഫയിൽ ഹാജിമാർക്ക് ഭക്ഷണം വിതരണം ചെയ്യാൻ ഏർപ്പെടുത്തിയ അത്യാധുനിക സൗകര്യങ്ങൾ, മിനായിലെ മലമുകളിൽ തീർഥാടർക്ക് താമസ സൗകര്യം നൽകുന്ന ബഹുനില കെട്ടിടം എന്നിവയും മന്ത്രി സന്ദർശിച്ചു. ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് ബിൻ സുലൈമാൻ മുശാത്ത്, ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അൽശരീഫ് എന്നിവരും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഹജ്, ഉംറ മന്ത്രിയെ അനുഗമിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ബോംബ് ഭീഷണികളിൽ വലഞ്ഞ് യാത്രക്കാർ; ഭീഷണി 25 വിമാനങ്ങൾക്ക്

National
  •  2 months ago
No Image

ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  2 months ago
No Image

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്തണോ എങ്കിൽ ഈ കാര്യങ്ങൾ ശ്ര​ദ്ധിക്കുക

Health
  •  2 months ago
No Image

യു.എ.ഇ; ദേശീയ പതാക ദിനം; 30 ദിവസത്തെ ആഘോഷങ്ങളുമായി ദുബൈ

uae
  •  2 months ago
No Image

കല്ലമ്പുഴയില്‍ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago