അന്യ സംസ്ഥാന തൊഴിലാളികളെ മര്‍ദിച്ച സംഭവം; അന്വേഷണം ഊര്‍ജിതപ്പെടുത്തി
നിലമ്പൂര്‍: ഗുണ്ടാപിരിവ് നല്‍കാത്തതിന് അന്യ സംസ്ഥാന തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി പൊലിസ് തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ വധശ്രമത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്.
എസ്.ഐ മനോജ് പറയട്ടയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജുകളില്‍ രാത്രി എത്തി ആയിരം രൂപ നല്‍കാനാണ് സംഘം ആവശ്യപ്പെടുന്നത്. ഇത് കൊടുക്കാന്‍ വിസമ്മതിക്കുന്നവരെ കമ്പിയും വടികളും ഉപയോഗിച്ച് ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണ് പതിവ്.
നിലമ്പൂര്‍ ടൗണില്‍ കഴിഞ്ഞ ദിവസം രാവിലെ അറരയോടെ കമ്പിളി പുതപ്പുമായി വില്‍പനക്ക് പോവുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ ക്രൂരമായി സംഘം കമ്പികൊണ്ട് മര്‍ദ്ദിക്കുന്നത് നാട്ടുകാര്‍ കണ്ടതോടെയാണ് നിലമ്പൂരിലെ ഗുണ്ടാപിരിവിനെകുറിച്ച് വിവരം പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."