കൊടുവള്ളി മുസ്ലിം ലീഗ് മുനിസിപ്പല്‍ സമ്മേളനം 28, 29 തിയതികളില്‍
കൊടുവള്ളി: മാര്‍കിസ്റ്റ്-ഫാസിസ്റ്റ് കൂട്ടായ്മക്കെതിരേ ജനമുന്നേറ്റമെന്ന പ്രമേയത്തില്‍ കൊടുവള്ളി മുനിസിപ്പല്‍ മുസ്ലിം ലീഗ് ദ്വിദിന പ്രതിനിധി സമ്മേളനം 28, 29 തിയതികളില്‍ വാവാട് ബാഹിര്‍ ബാദില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരാവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ വൈകിട്ട് അഞ്ചിന് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റണ്ട് വി.കെ അബ്ദുഹാജി പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം വി.എം ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
ടി.പി ചെറൂപ്പ മുഖ്യപ്രഭാഷണം നടത്തും. തലമുറ സമ്മേളനം എം.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
29ന് രാവിലെ ഒന്‍പതിന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും.
മുസ്ലിം ലീഗ് ചരിത്രത്തിന്റെ നാള്‍വഴികളിലൂടെ എന്ന വിഷയം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരിയും, കുടുംബം സാമൂഹ്യ ഇടപെടലുകള്‍ എന്ന വിഷയം എം.എസ്.എഫ് ദേശീയ സെക്രട്ടറി ഫാത്തിമ തഹ്ലിയയും മൂല്യത്തിന്റെ വീണ്ടെണ്ടടുപ്പ് എന്ന വിഷയത്തില്‍ മിസ്ഹബ് കീഴയരിയൂര്‍, സി.എച്ച് വിചാരം എന്ന വിഷയത്തില്‍ എം.സി മായിന്‍ ഹാജിയും എന്‍.സി ഖമറുദ്ദീനും, ഫണം വിടര്‍ത്തുന്ന ഫാസിസം പ്രതിരോധത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ എം.കെ രാഘവന് എം.പി, വി.ടി ബല്‍റാം എം.എല്‍.എ തുടങ്ങിയവരും സംസാരിക്കും.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ വി.കെ അബ്ദുഹാജി, എ.പി മജീദ് മാസ്റ്റര്‍, കെ.കെ.എ ഖാദര്‍, പി. മുഹമ്മദ്, വി.എ റഹ്മാന്, വി. സിയ്യാലി ഹാജി, നാസര്‍, എം. നസീഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."