മണ്ണിടിച്ചില്‍ കോറോം ക്രഷറില്‍ ദുരന്തനിവാരണ സമിതി പരിശോധന നടത്തും
മാനന്തവാടി: ഉരുള്‍പ്പൊട്ടലിന് സമാനമായ രീതിയില്‍ മണ്ണിടിച്ചിലുണ്ടായ തൊണ്ടര്‍നാട് കോറോം സെന്റ് മേരീസ് ക്രഷറില്‍ ദുരന്തനിവാരണ സമിതി പരിശോധന നടത്തും.
സമിതിയുടെ കീഴിലുള്ള സംഘം ഉടന്‍ പരിശോധനക്കെത്തുമെന്ന് മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ ഷാജു അറിയിച്ചു. മണ്ണിടിച്ചില്‍ സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. വിദഗ്ധ സംഘത്തെ കൊണ്ട് സ്ഥലം പരിശോധിപ്പിക്കണമെന്ന ആവശ്യവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്രഷറിനോട് ചേര്‍ന്ന് വീണ്ടും മണ്ണിടിയാനുള്ള സാഹചര്യം കണക്കിലെടുത്ത്് രണ്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. നിലവില്‍ ക്രഷറിനും ക്വാറിക്കും ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഇതിന്റെ പ്രവര്‍ത്തനം മൂലമുള്ള അപകട സാധ്യതയില്ല. എന്നാല്‍ മണ്ണിടിഞ്ഞ സ്ഥലത്തും ക്വാറിക്ക് മുകളില്‍ നിന്നും വെള്ളം ഇപ്പോഴും താഴേക്ക് കുത്തിയൊഴുകുന്നുണ്ട്. ഇത് ഭീഷണി ഉയര്‍ത്തുന്നതാണ്. മണ്ണിടിച്ചിലുണ്ടായിടത്തെ ഒഴുക്കാണ് കൂടുതല്‍ അപകടം.
കഴിഞ്ഞ മാര്‍ച്ച് 31ന് ക്വാറിയുടെയും ക്രഷറിന്റെയും ലൈസന്‍സ് കാലാവധി അവസാനിച്ചതാണ്. പിന്നീട് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. ലൈസന്‍സ് ഇല്ലാതെ ഇവ പ്രവര്‍ത്തിപ്പിച്ചതോടെ പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കി പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും ചെയ്തിരുന്നു. അതിനാലാണ് മണ്ണിടിച്ചിലുണ്ടായപ്പോള്‍ കൂടുതല്‍ ദുരന്തം ഒഴിവായത്. ക്രഷര്‍ പ്രവര്‍ത്തിക്കുന്ന സമയമായിരുനെങ്കില്‍ കൂടുതല്‍ തൊഴിലാളികള്‍ സ്ഥലത്തുണ്ടാകുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയില്‍ എടുത്ത് പൊലിസ് ചോദ്യം ചെയ്തു. ഇവര്‍ക്കൊപ്പം കൂടുതല്‍ ആളുകള്‍ ഇല്ലെന്ന് ബോധ്യമായതോടെ വെള്ളിയാഴ്ച ഇവരെ വിട്ടയയ്ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."