വികാസ് ദുബെയുടെ മരണം 'ഒത്തുകളി'യുടെ ചരിത്രം ചികയാന്‍ സുപ്രിം കോടതി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് വികാസ് ദുബെ പൊലിസ് കസ്റ്റഡിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക ഇടപെടലുമായി സുപ്രിംകോടതി. വികാസ് ദുബെയെയും കൂട്ടാളികളെയും വ്യത്യസ്ത വ്യാജ ഏറ്റുമുട്ടലുകളില്‍ വധിക്കുകയായിരുന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഏറ്റുമുട്ടലുകള്‍ അന്വേഷിക്കുന്നതിനായി യു.പി സര്‍ക്കാര്‍ നിയോഗിച്ച സംഘത്തിന്റെ തലവനായി മുന്‍ സുപ്രിംകോടതി ജഡ്ജി ബി.എസ് ചൗഹാനെ നിയമിച്ചു. മുന്‍ യു.പി ഡി.ജി.പി കെ.എല്‍ ഗുപ്ത, അലഹാബാദ് ഹൈക്കോടതി മുന്‍ ജഡ്ജി ശശികാന്ത് അഗര്‍വാള്‍ എന്നിവരെ സംഘത്തില്‍ അംഗങ്ങളാക്കിയിട്ടുമുണ്ട്. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് അന്വേഷണ സംഘത്തോട് നിര്‍ദേശിക്കുകയും ചെയ്തു.
അതേസമയം, കൊലപാതകങ്ങളടക്കം 60ലേറെ കേസുകളില്‍ പ്രതിയായിരുന്ന വികാസ് ദുബെയ്ക്ക് ആ കേസുകളിലെല്ലാം എങ്ങനെ ജാമ്യം ലഭിച്ചെന്നത് പ്രത്യേകം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലുകളാണോ നടന്നതെന്നതിനു പുറമേയായിരിക്കും മുന്‍ കേസുകളിലെ ജാമ്യങ്ങളും അന്വേഷിക്കുക. ഇതോടെ, യു.പിയില്‍ വികാസ് ദുബെയെ സഹായിച്ചവരും അടുപ്പമുള്ള രാഷ്ട്രീയക്കാരും അന്വേഷണ പരിധിയില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."