പാലത്തിങ്ങല്‍ ടൗണില്‍ ഗതാഗതക്കുരുക്ക് പതിവായി
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ടൗണില്‍ ഗതാഗതക്കുരുക്കു രൂക്ഷം. ചെമ്മാടു പരപ്പനങ്ങാടി റൂട്ടിലാണു കുരുക്ക് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം കാത്തുകിടന്നാണു കുരുക്കില്‍ നിന്നു വാഹനങ്ങള്‍ രക്ഷപ്പെടുന്നത്.പാലത്തിങ്ങലെ പാലം വീതിയില്ലാത്തതിനാല്‍ ഒരു ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പാലം കടന്നാല്‍ മാത്രമേ മറ്റേ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്കു കടക്കാന്‍ പറ്റുകയുള്ളൂ ഇതു കാരണമാണു റൂട്ടില്‍ ഗതാഗതം തടസ്സപ്പെടുന്നത്.
റോഡില്‍ പല ഭാഗത്തും ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതും ഗതാഗതക്കുരുക്കു രൂക്ഷമാക്കി. പാലം വീതി കുറവായതിനാലും എതിര് ഭാഗത്തുനിന്നുള്ള വാഹനങ്ങളുടെ ആധിക്യവുമാണു കുരുക്ക് വര്‍ധിക്കാന്‍ കാരണം. ആശുപത്രികളിലേക്കും മറ്റും അടിയന്തരമായി പോകുന്നവരാണു കുരുക്കില്‍പെട്ട് ഏറെ വിഷമിക്കുന്നത്. പ്രവൃത്തിദിവസങ്ങളില്‍ അതിഭീകരമാണു ഗതാഗതക്കുരുക്ക്. ഒഴിവുദിനങ്ങളില്‍ ലോറികളടക്കമുള്ള വലിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതും പ്രശ്നം രൂക്ഷമാക്കി. ഇവിടെ ട്രാഫിക് പൊലിസിനെ നിയോഗിച്ചാല്‍ ഒരുപരിധി വരെ ഗതാഗത തടസ്സം ഒഴിവാക്കാനാകും.
വാഹനങ്ങള്‍ ഗതാഗതക്രമം തെറ്റിച്ച് ഓടിക്കുന്നതും കുരുക്കിനു കാരണമാകുന്നുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. പാലം വീതി കൂട്ടി പുനര്‍ നിര്‍മാണത്തിനും റോഡുകള്‍ വീതി കൂട്ടുന്നതിനും വേണ്ടി കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."