താലൂക്കാശുപത്രിക്ക് മുന്പില് ധര്‍ണ നടത്തി
പേരാവൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ആര്.എസ്.പി യുനൈറ്റഡിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ താലൂക്കാശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തി. ആര്.എസ്.പി യുനൈറ്റഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഡി ബിന്റോ ഉദ്ഘാടനം ചെയ്തു.
വൃത്തിഹീനമായ താലൂക്കാശുപത്രി ശുചീകരിക്കുക പനിയും മഞ്ഞപ്പിത്തവും പടര്‍ന്നു പിടിച്ചിട്ടും രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ മടിക്കുന്ന ഡോക്ടര്‍മാരുടെ നടപടി അവസാനിപ്പിക്കുക, കുട്ടികളുടെ വാര്‍ഡുകളുടെ സമീപം സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആര്.എസ്.പി യുണൈറ്റഡിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ താലൂക്കാശുപത്രിക്ക് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചത്.
ആര്.എസ്.പി യുനൈറ്റഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഡി ബിന്റോ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി ദാസന് പാലപ്പിള്ളി, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അജി പനക്കശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."