250 കായിക താരങ്ങള്‍ ; പരിശീലനത്തിന് 13 ഒളിംപിക്സ് സെന്ററുകള്‍
തിരുവനന്തപുരം: 2020, 24, 28 വര്‍ഷത്തെ ഒളിംപിക്സില്‍ മെഡല്‍ നേടാന്‍ കായികതാരങ്ങളെ പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടു 11 കായിക ഇനങ്ങളാണ് 'ഓപ്പറേഷന് ഒളിംപിയ പദ്ധതി'യില്‍ കേരളം ഉള്‍പ്പെടുത്തിയിട്ടുള്ളത്. 250 കായിക താരങ്ങള്‍ക്കാണ് പദ്ധതിക്ക് കീഴില്‍ ശാസ്ത്രീയ പരിശീലനം നല്‍കുക. പദ്ധതിക്കായി 2017-18 മുതല്‍ 2024-25 വരെ 440 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഓപ്പറേഷന് ഒളിംപിയ പദ്ധതിയില്‍ പരിശീലനം നല്‍കുന്നതിനായി വിവിധ ജില്ലകളിലായി 13 ഒളിംപിക്സ് സെന്ററുകള്‍ ആരംഭിക്കും.
ആര്‍ച്ചറി (വയനാട്), അത്ലറ്റിക്സ് (തിരുവവനന്തപുരം, പാലക്കാട്), ബാഡ്മിന്റണ്‍ (എറണാകുളം, കണ്ണൂര്‍), ബോക്സിങ് (കോഴിക്കോട്), കനോയിങ് ആന്റ് കയാക്കിങ് (കൊല്ലം), സൈക്ലിങ് (തിരുവനന്തപുരം), ഫെന്‍സിങ് (തൃശൂര്‍), റോവിങ് (ആലപ്പുഴ), ഷട്ടിങ് (വട്ടിയൂര്‍ക്കാവ് തിരുവനന്തപുരം), സ്വിമ്മിങ് (തിരുവനന്തപുരം), റെസ്്ലിങ് (തിരുവനന്തപുരം) എന്നിവിടങ്ങളിലാണ് ഒളിംപിക്സ് സെന്ററുകള്‍ ആരംഭിക്കുന്നത്.
റസ്ലിങിലും ബോക്സിങിലും പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് പരിശീലനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."