രാജ്യത്ത് ആദ്യമായി ഇ പാസിങ് ഔട്ട് പരേഡ് നടത്തി കേരളം
തൃശൂര്‍: രാജ്യത്ത് ആദ്യമായി പരിശീലനം പൂര്‍ത്തിയാക്കിയ സബ് ഇന്‍സ്പെക്ടര്‍മാര്‍ക്കായി ഓണ്‍ലൈനില്‍ പാസിങ് ഔട്ട് പരേഡ് നടത്തി രാമവര്‍മപുരം പൊലിസ് അക്കാദമി. അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന ഇ പാസിങ് ഔട്ട് പരേഡ് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ചു.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ് ഒരുക്കിയത്. സാധാരണ നടക്കാറുള്ള മാര്‍ച്ച് പാസ്റ്റ് ഇത്തവണ ഉണ്ടായിരുന്നില്ല. ഒന്‍പത് മാസത്തെ തീവ്ര പരിശീലനം പൂര്‍ത്തിയാക്കിയാണ് പൊലിസ് സേനയിലെ സബ് ഇന്‍സ്പെക്ടര്‍മാരുടെ പുതിയ ബാച്ച് പുറത്തിറങ്ങിയത്. പൊലിസ് അക്കാദമിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇ പാസിങ് ഔട്ട് പരേഡ് പൊതുജനങ്ങള്‍ക്ക് തത്സമയം കാണുവാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ,അക്കാദമി ഡയറക്ടര്‍ ഡോ.ബി സന്ധ്യ, ട്രെയിനിങ് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."