കോടതികളുടെ പ്രവര്‍ത്തനം ഡിജിറ്റലൈസ് ചെയ്യുന്നു
ജിദ്ദ: സഊദിയിലെ കോടതികളുടെ പ്രവര്‍ത്തനം ഡിജിറ്റലൈസ് ചെയ്യുന്നു. ഇതിനായി രാജ്യത്തെ മുഴുവന്‍ കോടതികളിലും പോര്‍ട്ടലുകള്‍ സ്ഥാപിക്കുന്നതിന് സഊദി നീതിമന്ത്രാലയം ഇ.എല്‍.എം എന്റര്‍പ്രൈസസുമായി കരാറില്‍ ഒപ്പു വെക്കുകയും ചെയ്തു.
ഈ രംഗത്തെ വിദഗ്ധര്‍ക്ക് ഏകീകൃതവും ആധികാരികവുമായ സംവിധാനത്തിലൂടെ കേസ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍ ലഭ്യമാക്കാനും ഒരു എക്‌സ്‌പെര്‍ട്ട് ഇലക്ട്രോണിക് പോര്‍ട്ടലിനാല്‍ കോടതികളുടെ പ്രവര്‍ത്തനം ബന്ധിപ്പിക്കപ്പെടുന്നതിനാല്‍ സാധിക്കും. രാജ്യത്തെ മുഴുവന്‍ കോടതികളിലും പോര്‍ട്ടലുകള്‍ സ്ഥാപിക്കുന്നതിന് നീതിമന്ത്രാലയം ഇ.എല്‍.എം എന്റര്‍പ്രൈസസുമായി കരാറില്‍ ഒപ്പു വെച്ചു.
ഈ രംഗത്തെ വിദഗ്ധരാണ് കാനഡ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനി ഇ.എല്‍.എം ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരില്‍ നിന്ന് ഓരോ വിഷയങ്ങളിലും ഉചിതമായ ഉപദേശനിര്‍ദേശങ്ങള്‍ നേടാനും വ്യവഹാര നടപടികള്‍ ശരിയായ രീതിയില്‍ നടത്താനും കോടതികള്‍ക്ക് ഈ പോര്‍ട്ടലൊരുക്കുന്ന ഏകജാലക സംവിധാനത്തിലൂടെയുള്ള തികച്ചും ലളിതമായ സമ്പര്‍ക്കത്തിലൂടെ കഴിയുമെന്ന് നീതി മന്ത്രാലയത്തിലെ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി വലീദ് ബിന്‍ സഊദ് അല്‍റുഷൗദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."