HOME
DETAILS
MAL
റീബില്‍ഡ് കേരള പദ്ധതികള്‍ക്ക് കണ്‍സള്‍ട്ടന്റിനെ നിയമിച്ചിട്ടില്ലെന്ന് ജല വകുപ്പ്
backup
July 24 2020 | 03:07 AM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നെതല്‍ലാന്‍ഡ് യാത്രയെ സഹായിച്ച കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചു എന്നുള്ളത് ആരോപണമാണെന്ന് ജല വിഭവ വകുപ്പ്. വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതികളുടെ സാങ്കേതിക സഹായത്തിനായി കണ്‍സള്‍ട്ടന്‍സിയായി ആരെയും നിയമിച്ചിട്ടില്ല. കണ്‍സള്‍ട്ടന്‍സി നിയമനത്തിനായി താല്പര്യപത്രം ക്ഷണിക്കാനുള്ള നടപടിക്രമങ്ങളെ സംബന്ധിച്ചാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഒരു കമ്പനിയുടെയും കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ജല വിഭവ വകുപ്പ് പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."