ഹരജി സുപ്രിം കോടതി രണ്ടു ദിവസത്തിനകം പരിഗണിക്കും
ന്യൂഡല്‍ഹി: അവസാന വര്‍ഷ സര്‍വകലാശാലാ പരീക്ഷകള്‍ നടത്താനുള്ള യു.ജി.സി തീരുമാനത്തിനെതിരേ വിദ്യാര്‍ഥികള്‍ നല്കിയ ഹരജി സുപ്രിം കോടതി രണ്ടു ദിവസത്തിനകം പരിഗണിക്കും. പരീക്ഷകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 13 സംസ്ഥാനങ്ങളില്‍ നിന്നായി 31 വിദ്യാര്‍ഥികളാണ് സുപ്രിം കോടതിയെ സമീപിച്ചത്. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തരുതെന്നും പരീക്ഷ നടത്തുന്നതിനായി ജൂലൈ ആറിന് യു.ജി.സി പുറപ്പെടുവിച്ച മാര്‍ഗരേഖ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. കേസ് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സമാനമായ ഹരജി നേരത്തെ ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചിരുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തെ ചൂണ്ടിക്കാട്ടിയതോടെ ഹരജി അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ചിലേക്കു മാറ്റുകയായിരുന്നു.
സെപ്റ്റംബര്‍ 30ന് മുന്‍പായി അവസാനവര്‍ഷ പരീക്ഷകള്‍ പൂര്‍ത്തിയാക്കാനാണ് യു.ജി.സി തീരുമാനം. പരീക്ഷകള്‍ റദ്ദാക്കി വിദ്യാര്‍ഥികളുടെ മാര്‍ക്ക് കഴിഞ്ഞ വര്‍ഷ പരീക്ഷകളുടെ മാര്‍ക്കിന്റെയോ ഇന്റേണല്‍ അസസ്മെന്റിന്റെയോ അടിസ്ഥാനത്തില്‍ നിശ്ചയിക്കണമെന്നും ഹരജി പറയുന്നു. ജൂലൈ 31നുള്ളില്‍ മാര്‍ക്ക് ലിസ്റ്റ് പുറത്തുവിടണം. മാര്‍ക്കില്‍ തൃപ്തിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പിന്നീട് പരീക്ഷയെഴുതാന്‍ അവസരം നല്‍കാമെന്നും ഹരജി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."