HOME
DETAILS
MAL
ചാലിയാറില്‍ നീര്‍നായക്കൂട്ടം; ഭീതിയോടെ പ്രദേശവാസികള്‍
backup
July 14 2018 | 07:07 AM
അരീക്കോട്: ചാലിയാര്‍ പുഴയില്‍ നീര്‍നായ ശല്യം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. മൈത്രക്കടവ് പാലം മുതല്‍ അരീക്കോട് മൂര്‍ക്കനാട് നടപ്പാലം വരെയുള്ള ഭാഗങ്ങളിലാണ് ചാലിയാറില്‍ നീര്‍നായകള്‍ ഉള്ളത്. ഇന്നലെ രാവിലെ മുതലാണ് ചാലിയാറില്‍ നീര്‍നായകളെ കണ്ടത്. ഇതോടെ ചാലിയാറിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിലാണ്.
വെള്ളത്തില്‍ ഇറങ്ങികുളിക്കാനോ വസ്ത്രം കഴുകാനോ കഴിയാത്ത അവസ്ഥയാണ്. നീര്‍നായകളെ കണ്ടതോടെ ചാലിയാര്‍ തീരത്ത് അലക്കുകയായിരുന്ന സ്ത്രീകള്‍ ഓടിരക്ഷപ്പെട്ടു. മുന്‍കാലങ്ങളില്‍ ചാലിയാറില്‍ ഏറെ ആഴമുള്ള ഭാഗങ്ങളിലും കരകളിലെ കാടുകളും കേന്ദ്രീകരിച്ചായിരുന്നു നീര്‍നായകളെ കൂട്ടമായി കണ്ടിരുന്നത്. കൂര്‍ത്ത് മൂര്‍ച്ചയേറിയ പല്ലുകളും പട്ടിയുടെ മുഖവും ഇരുണ്ട നിറവുമുള്ള ഇവയുടെ പെരുപ്പംമൂലം നദിയിലെ മത്സ്യസമ്പത്തും അനുദിനം കുറയാന്‍ കാരണമാകും.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."