HOME
DETAILS

പി.ഡബ്ല്യു.സിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശ

  
backup
July 24, 2020 | 6:06 AM

pwc-news-latest

തിരുവനന്തപുരം: ഐ.ടി വകുപ്പിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കമ്പനിയെ ഐ.ടി വകുപ്പിന്റെ പദ്ധതികളില്‍ നിന്ന് ഒഴിവാക്കുകയും കരിമ്പട്ടികയില്‍ പെടുത്തണമെന്നും വിവാദത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യ അഡിഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് എന്നിവരടങ്ങിയ രണ്ടംഗ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

ഇ- മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍ നിന്ന് പി.ഡബ്ല്യു.സിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇ-മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിക്ക് കൂപ്പറിനെ ശുപാര്‍ശ ചെയ്തതിന് പിന്നില്‍ പദ്ധതിയുടെ ഉപദേശക സമിതി കണ്‍വീനറും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശിവശങ്കറായിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് പി.ഡബ്ല്യു.സിയില്‍ അഭിമുഖത്തിന് എത്തിയപ്പോഴും ശിവശങ്കറിന്റെ പേര് റഫറന്‍സായി ചൂണ്ടിക്കാട്ടിയിരുന്നു. കെ-ഫോണിന്റെയും വ്യവസായ ഇടനാഴിയുടെയും കണ്‍സള്‍ട്ടന്‍സി കരാര്‍ കൂപ്പറിനെ ഏല്‍പിച്ചതിന് പിന്നിലും ശിവശങ്കറായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  a day ago
No Image

വെസ്റ്റ് ബാങ്കില്‍ പള്ളികള്‍ക്ക് തീയിട്ട് ഇസ്‌റാഈല്‍ കുടിയേറ്റക്കാര്‍; 'ജൂത പ്രതികാര'മെന്ന് ചുമരെഴുത്ത്

International
  •  a day ago
No Image

കുറ്റിപ്പുറം ബസ് അപകടം: പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍

Kerala
  •  a day ago
No Image

തീവ്രന്യൂനമര്‍ദ്ദം അതിതീവ്ര നന്യൂനമര്‍ദ്ദമായി; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

നേര്‍ത്ത ചരടില്‍ തൂങ്ങിയ തൂണ്‍; കെ.എസ്.ആര്‍.ടി.സി ബസില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  a day ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  a day ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  a day ago