സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് സാംസ്‌കാരിക സംഗമം ഇന്ന്
ചെറുവത്തൂര്‍: സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലാതല സാംസ്‌കാരിക സംഗമം ഇന്നു ചെറുവത്തൂര്‍ പൂമാല ഭഗവതി ഓഡിറ്റോറിയത്തില്‍ നടക്കും. ഷഹനായ് ആചാര്യന്‍ ഉസ്താദ് ഹസ്സന്‍ഭായിയുടെ സംഗീതവിരുന്നോടെ ആരംഭിക്കുന്ന പരിപാടി രാവിലെ 11നു പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സംഗമത്തോടനുബന്ധിച്ചു കലാസാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജില്ലയിലെ പ്രതിഭകളെ ആദരിക്കും. സാവിത്രി ശ്രീധരന്‍, കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍, അമ്മിണി ചന്ദ്രാലയം(നാടകം), പുതിയപുരയില്‍ അമ്പു, പി.ടി നാരായണന്‍ കോമരം (പൂരക്കളി), രാമകൃഷ്ണന്‍ പെരുമലയന്‍ (തെയ്യം), ടി.വി കുഞ്ഞാമന്‍, സി.വി കുഞ്ഞിരാമനാശാന്‍, പിലാക്കാ ലക്ഷ്മണന്‍ (കോല്‍ക്കളി), കന്യാടന്‍ കുഞ്ഞിരാമന്‍ നായര്‍ (തുള്ളല്‍), രവിചന്ദ്ര കണ്ണാടിപ്പാറ (യക്ഷഗാനം), സുബൈദ നീലേശ്വരം, പ്രൊഫ. മൂഡിത്തായ, ഡോ. എം.എസ് നായര്‍ (സാഹിത്യം), ഇഖ്ബാല്‍ മൊഗ്രാല്‍, അബ്ദുല്ല മുണ്ടക്കൈ, അന്തായി മെഗ്രാല്‍ (മാപ്പിള കലകള്‍), ഉസ്താദ് ഹസ്സന്‍ഭായി, വെള്ളിക്കോത്ത് വിഷ്ണുഭട്ട് (സംഗീതം), ടി രാഘവന്‍ മാസ്റ്റര്‍ (ചിത്രകല), ടി.വി കുഞ്ഞിരാമന്‍, ടി അബ്ദുല്‍ ഖാദര്‍, സി നാരായണന്‍ (ലൈബ്രറി മേഖല) എന്നിവരെയാണ് കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി ഡോ. എ.കെ നമ്പ്യാര്‍ ചടങ്ങില്‍ ആദരിക്കുന്നത്. സാംസ്‌കാരികക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ശ്രീകുമാര്‍ അധ്യക്ഷനാകും. സാംസ്‌കാരികക്ഷേമനിധി ബോര്‍ഡ് സെക്രട്ടറി ദീപ ഡി നായര്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."